26,500 സീറ്റുകളിലേക്ക് ആളില്ല; കാലിക്കറ്റിൽ ബിരുദ അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ബിരുദ കോഴ്സുകൾക്ക് ആവശ്യക്കാർ കുറയുന്നു. ആകെ 1,06,000 ബിരുദകോഴ്സുകളാണ് കാലിക്കറ്റിലുള്ളത്. എന്നാൽ 79,500 അപേക്ഷകരേ ഉള്ളൂ. അതായത് 26,500 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കാലിക്കറ്റിലെ ബിരുദ കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ മേയ് 27ന് അവസാനിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം വരെ ഒരു ലക്ഷത്തിന് മുകളിലായിരുന്നു അപേക്ഷകരുടെ എണ്ണം. ഭാഷ, സയൻസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, ജേണലിസം, ഫൈൻ ആർട്സ്്, മാനവികം, ഡബിൾ മേജർ, ബിവോക് എന്നീ കോഴ്സുകളാണ് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ളത്. അഞ്ച് ജില്ലകളിലായി 436 കോളജുകളിലാണ് ഈ വിഷയങ്ങൾ പഠിപ്പിക്കുന്നത്. കോഴ്സുകളിൽ ഏറ്റവും ഡിമാൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന കോഴ്സുകൾക്കാണ്. അതിനു പുറമെ, ബികോം, ബി.സി.എ, മാനേജ്മെന്റ് കോഴ്സുകൾക്കും അപേക്ഷകരുണ്ട്. എന്നാൽ സയൻസ്, ഭാഷാ വിഷയങ്ങളിൽ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.

155 പുതിയ കോഴ്സുകളും ഈ വർഷം സർവകലാശാല തുടങ്ങുന്നുണ്ട്. ഈ കോഴ്സുകളുടെ അഫിലിയേഷൻ പൂർത്തിയാകുന്ന മുറക്ക് പ്രവേശനനടപടികൾ തുടങ്ങും.

Tags:    
News Summary - Applications for undergraduate courses at Calicut University have decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.