തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെൻറിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ 50,836 സീറ്റുകളിലേക്ക് 72,666 അപേക്ഷകർ. ഇതിൽ 67,807 അപേക്ഷകളും മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കാത്തതിനെ തുടർന്ന് പുതുക്കിയവയാണ്. 4859 പുതിയ അപേക്ഷകരുമുണ്ട്.
സപ്ലിമെന്‍ററി ഘട്ടത്തിലും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിൽനിന്നാണ്. ജില്ലയിൽ ഒഴിവുള്ള 6812 സീറ്റുകളിലേക്ക് 18,014 പേരാണ് അപേക്ഷിച്ചത്. മുഴുവൻ സീറ്റുകളിലേക്കും അലോട്ട്മെൻറ് നടന്നാലും ജില്ലയിൽ 11,202 കുട്ടികൾക്ക് സീറ്റുണ്ടാകില്ല. കോഴിക്കോട് ജില്ലയിൽനിന്ന് 5425 സീറ്റുകളിലേക്ക് 8959 അപേക്ഷകരുണ്ട്.
പാലക്കാട് ജില്ലയിൽ ഒഴിവുള്ള 4349 സീറ്റുകളിലേക്ക് 8525 അപേക്ഷകരുണ്ട്. സെപ്റ്റംബർ ആറിന് വൈകീട്ട് ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 12, 13 തീയതികളിൽ പ്രവേശനം നടത്തും. ഒന്നാം സപ്ലിമെൻററി അലോട്ട്മെൻറിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിൽ പ്രവേശനം ലഭിച്ചവർക്കായി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ നടത്തും.
സപ്ലിമെന്‍ററി അലോട്ട്മെൻറിനായി ലഭിച്ച അപേക്ഷയും ഒഴിവുള്ള മെറിറ്റ് സീറ്റുകളും ജില്ല തിരിച്ച്
തിരുവനന്തപുരം 3297 3688
കൊല്ലം 3900 3764
പത്തനംതിട്ട 1088 2568
ആലപ്പുഴ 4181 3024
കോട്ടയം 2814 2658
ഇടുക്കി 1614 1662
എറണാകുളം 4205 4598
തൃശൂർ 6080 4883
പാലക്കാട് 8525 4349
മലപ്പുറം 18014 6812
കോഴിക്കോട് 8959 5425
വയനാട് 1716 1231
കണ്ണൂർ 5077 4120
കാസർകോട് 3196 2054
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.