കാലിക്കറ്റ്: സര്‍വകലാശാല എം.എഡ് പ്രവേശനത്തിന്റെ ട്രെയിനിങ് കോളജുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റും സര്‍വകലാശാല പഠനവിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ സെപ്റ്റംബര്‍ മൂന്നിനു മുമ്പ് ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍നിന്ന് പുറത്താവുകയും ചെയ്യും.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാൻഡേറ്ററി ഫീസ്. ട്രെയിനിങ് കോളജുകളിലേക്കുള്ള രണ്ടാം അലോട്ട്‌മെന്റ് സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.