ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിയുടെ (AACCC) ആഭിമുഖ്യത്തിൽ അഖിലേന്ത്യാ ആയുഷ് പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികളാരംഭിച്ചു. 2023-24 വർഷത്തെ എം.ഡി/എം.എസ് ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്കാണ് അഡ്മിഷൻ. കൗൺസലിങ് രജിസ്ട്രേഷൻ ഫീസ് പേമെന്റ്, ചോയ്സ് ഫില്ലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിനും www.aaccc.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
കൗൺസലിങ്ങിൽ ഉൾപ്പെട്ട ഗവൺമെന്റ്/എയ്ഡഡ് കോളജുകളും കേന്ദ്ര/കൽപിത സർവകലാശാലകളും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഗവൺമെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലെ 15 ശതമാനം ഓൾ ഇന്ത്യ ക്വോട്ട സീറ്റുകളിലും കേന്ദ്ര കൽപിത സർവകലാശാലകളിലെയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും മുഴുവൻ സീറ്റുകളിലും കൗൺസലിങ്ങിലൂടെ പ്രവേശനം നേടാം.
ഓൺലൈൻ കൗൺസലിങ്ങിൽ മൂന്ന് റൗണ്ടുകൾക്ക് പുറമെ സ്ട്രേ വേക്കൻസി റൗണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം റൗണ്ടിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഒക്ടോബർ രണ്ടിന് 2 മണി വരെ നടത്താം. 5 മണി വരെ ഫീസ് അടക്കാം. ചോയ്സ് ഫില്ലിങ്, ലോക്കിങ് നടപടികളും രാത്രി 11.55നകം പൂർത്തിയാക്കണം. ആദ്യ സീറ്റ് അലോട്ട്മെന്റ് ഒക്ടോബർ 5ന്. ഒക്ടോബർ 6-13 വരെ റിപ്പോർട്ട് ചെയ്ത് വ്യവസ്ഥകൾക്ക് വിധേയമായി പ്രവേശനം നേടാം.
രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ ഫീസ് പേമെന്റ് ഒക്ടോബർ 19-24 വരെ. ചോയ്സ് ഫില്ലിങ്, ലോക്കിങ് 20-24 വരെ. അലോട്ട്മെന്റ് 27ന്. റിപ്പോർട്ടിങ് 28 മുതൽ നവംബർ 6 വരെ. ഷെഡ്യൂളിലെ സമയക്രമം പാലിക്കണം.
മൂന്നാം റൗണ്ട് കൗൺസലിങ്ങിലേക്കുള്ള രജിസ്ട്രേഷൻ, ഫീസ് പേമെന്റ് നവംബർ 9-13 വരെ. ചോയ്സ് ഫില്ലിങ്,ലോക്കിങ് 10-13 വരെ. അലോട്ട്മെന്റ് 16ന്. റിപ്പോർട്ടിങ് 17-24 വരെ.
സ്ട്രേ വേക്കൻസി റൗണ്ടിലേക്കുള്ള ഒഴിവുള്ള സീറ്റുകൾ നവംബർ 29 വൈകീട്ട് 5 മണിക്കുശേഷം പ്രസിദ്ധപ്പെടുത്തും. താൽപര്യമുള്ളവർ നവംബർ 30നും ഡിസംബർ 3നും മധ്യേ ചോയ്സ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കണം. അലോട്ട്മെന്റ് ഡിസംബർ 6ന്. 7-13 വരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം. രജിസ്ട്രേഷൻ ഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ബി.ഡി വിഭാഗങ്ങൾക്ക് 1000 രൂപ. തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഫീസ് 10,000 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.