കോഴിക്കോട്: രാജ്യത്തെ മുൻനിര സ്വകാര്യ സർവകലാശാലകളിൽ ഒന്നായ ബംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റിയിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി കേരളത്തിൽ സ്പോട്ട് അഡ്മിഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ വിദ്യാഭ്യാസ കൺസൾട്ടൻസിയായ 'Uniwherecity Study Anywhere'ന്‍റെ ആഭിമുഖ്യത്തിലാണ് ജൂലൈ 24 മുതൽ 31 വരെ കേരളത്തിലെ വിവിധ നഗരങ്ങളിൽ അഡ്മിഷൻ മേള നടക്കുന്നത്.
മികച്ച അക്കാദമിക് നിലവാരവും പ്ലേസ്‌മെന്‍റ് റെക്കോർഡുമുള്ള പ്രസിഡൻസി യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അഡ്മിഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. പ്ലസ്ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ അർഹരായ വിദ്യാർഥികൾക്ക് ആകർഷകമായ സ്കോളർഷിപ്പുകളും ലഭ്യമാണ്.
ബി.ടെക് (സി.എസ്.ഇ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സൈബർ സെക്യൂരിറ്റി), ബി.ബി.എ, ബി.കോം, ബി.എ എൽ.എൽ.ബി, ബി.ഡിസ് (B.Des), ബി.സി.എ, ബി.എസ്.സി തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും എം.ബി.എ, എം.ടെക്, എം.എസ്.സി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമാണ് പ്രവേശനം.
വടകര: ജൂലൈ 24 (ഹോട്ടൽ ക്രിസ്റ്റൽ സ്യൂട്ട്സ്),
കൊച്ചി: ജൂലൈ 25 (കെപി ഗ്രാൻഡെ ഹോട്ടൽ),
പെരിന്തൽമണ്ണ: ജൂലൈ 26 (സെവൻത് ലോഞ്ച് ഹോട്ടൽ),
തളിപ്പറമ്പ്: ജൂലൈ 27 (ബാംബൂ ഹോട്ടൽ),
തിരൂർ: ജൂലൈ 28 (ഖലീസ് ഹോട്ടൽ),
കൽപ്പറ്റ: ജൂലൈ 31 (ഹരിതഗിരി ഹോട്ടൽ)
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് അഡ്മിഷൻ ഡ്രൈവ് നടക്കുക. സ്പോട്ട് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസ്സിലെയും പ്ലസ്ടുവിലെയും മാർക്ക് ലിസ്റ്റുകൾ സഹിതം എത്തേണ്ടതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: 8592996664
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.