തിരുവനന്തപുരം: സ്വാശ്രയ ഡെൻറൽ കോളജുകളില്‍ ഒഴിവുള്ള പി.ജി (എം.ഡി.എസ്) സീറ്റുകളിലേക്ക് പുതുക്കിയ മാനദണ്ഡപ്രകാരം നീറ്റ് യോഗ്യതയുള്ളവരിൽനിന്ന് പ്രവേശന പരീക്ഷ കമീഷണര്‍ ഉടൻ അപേക്ഷ ക്ഷണിക്കും.
സ്േട്ര വേക്കൻസി ഫില്ലിങ് അലോട്ട്മെൻറിന് ശേഷം സ്വാശ്രയ കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് മാത്രമാകും പുതുതായി യോഗ്യത നേടിയ വിദ്യാർഥികളെ പരിഗണിക്കുക. ഇതിനകം പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാർഥികള്‍ നേറ്റിവിറ്റി, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കമ്യൂണിറ്റി/കാറ്റഗറി/ഫീസ് ആനുകൂല്യം (ബാധകമായവര്‍ക്ക് മാത്രം) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.