പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

കയർ ടെക് നോളജി കോഴ്സുകളിൽ പ്രവേശനം

കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള കയർ ബോർഡ് വിവിധ പരിശീലന കേന്ദ്രങ്ങളിലായി നടത്തുന്ന താഴെപറയുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.coirbord.gov.in ൽ ലഭിക്കും. കേരളത്തിൽ ആലപ്പുഴ അടക്കം നാല് കേന്ദ്രങ്ങളിലായാണ് കോഴ്സുകൾ.

  • ആർട്ടിസാൻ ഇൻ കയർ ടെക്നോളജി: ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. ഒരുമാസത്തെ ഇന്റേൺഷിപ്പുമുണ്ടാവും. അടുത്ത ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് പരിശീലനം. എഴുതാനും വായിക്കാനും കഴിവുള്ളവർക്ക് അപേക്ഷിക്കാം.
  • അഡ്വാൻസ്ഡ് കയർ ടെക്നോളജി: ഒരുവർഷത്തെ ഡിപ്ലോമ കോഴ്സ്, മൂന്നുമാസത്തെ ഇന്റേൺഷിപ്പുമുണ്ടായിരിക്കും. 2026 ഫെബ്രുവരി മുതൽ 2027 ജനുവരി വരെയാണ് കോഴ്സ്. യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായപരിധി 18-50 വയസ്സ്. കയർ ഫാക്ടറി/ കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് മുൻഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റ്റൈപൻഡുണ്ട്. പട്ടിക വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 20 ശതമാനം സീറ്റുകളിൽ സംവരണം.

പരിശീലന കേന്ദ്രങ്ങൾ

  1. നാഷനൽ കയർ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്റർ, കയർബോർഡ് കോംപ്ലക്സ്, കലവൂർ, ആലപ്പുഴ-688522. ഫോൺ: 0477-225067. (പ്രവേശനം വനിതകൾക്ക് മാത്രം).
  2. റീജനൽ എക്റ്റൻഷൻ സെന്റർ, കയർബോർഡ്, തഞ്ചാവൂർ -613403. ഫോൺ: 04362-264655.
  3. റീജനൽ ഓഫിസ്: കയർ ബോർഡ്, ഭുവനേശ്വർ. ഫോൺ: 0674-2350078.
  4. റീജനൽ ഓഫിസ്, കയർബോർഡ്, രാജമുണ്ട്ട്രി. ഫോൺ: 0883-2420196. നിർദിഷ്ട ഫോറത്തിൽ നിർദേശാനുസൃതം തയാറാക്കിയ അപേക്ഷ ജനുവരി 10 വരെ സ്വീകരിക്കും.
Tags:    
News Summary - Admission to Coir Technology Courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.