കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിനായി നീലിറ്റ് കോഴിക്കോട് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് ‘ബി’, ഗ്രൂപ് എ ഗസറ്റഡ് ഒഴിവുകൾ 71, ശമ്പളം 56,100-1,77,500 രൂപ. യോഗ്യത: ബി.ഇ/ബി.ടെക്/എം.എസ്.സി/എം.ഇ/എം.ടെക്. സയന്റിഫിക് ഓഫിസർ/എൻജിനീയർ -SB, ഗ്രൂപ് ബി ഗസറ്റഡ് ഒഴിവുകൾ 196. ശമ്പളം 44,900-1,42,400 രൂപ. യോഗ്യത: എം.എസ്.സി/എം.എസ്/എം.സി.എ/ബി.ഇ/ബി.ടെക്.
സയന്റിഫിക്/ടെക്നിക്കൽ അസിസ്റ്റന്റ് എ, ഗ്രൂപ് ബി, നോൺ ഗസറ്റഡ് ഒഴിവുകൾ 331. ശമ്പളം 35,400-1,12,400 രൂപ. യോഗ്യത: എം.എസ്.സി/എം.എസ്/എം.സി.എ/ബി.ഇ/ബി.ടെക്. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി/അനുബന്ധ ഡിസിപ്ലിനുകളിൽ യോഗ്യത നേടിയവർക്കാണ് അവസരം. വിജ്ഞാപനം www.calicut.nielit.in/nic23ൽ ഓൺലൈനായി ഏപ്രിൽ നാല് വൈകീട്ട് 5.30വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.