ഭുവനേശ്വര്‍ ഐ.ഐ.ടിയില്‍ ബി.ടെക്കിനൊപ്പം ഒഡീസിയും

സാങ്കേതിക വിഷയങ്ങളില്‍ ഉന്നതപഠനം സാധ്യമാക്കുന്ന ഐ.ഐ.ടികളില്‍ വ്യത്യസ്തമായരീതിയില്‍ സഞ്ചരിച്ച് ഭുവനേശ്വര്‍ ഐ.ഐ.ടി ബി.ടെക് സിലബസില്‍ ഒഡീസി നൃത്തംകൂടി ഉള്‍പ്പെടുത്തിയാണ് ഐ.ഐ.ടി വ്യത്യസ്തമാകുന്നത്. 12 ക്രെഡിറ്റുകളായി നടത്തുന്ന ബി.ടെക് കോഴ്സിന്‍െറ ഒരുഭാഗമായിരിക്കും ഒഡീസിയെന്ന് ഐ.ഐ.ടി ഡയറക്ടര്‍ ആര്‍.വി. രാജ്കുമാര്‍ പറഞ്ഞു.
നൃത്തം വിദ്യാര്‍ഥികളുടെ സമ്മര്‍ദം കുറക്കുകയും പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നാംവര്‍ഷം ഒരു ക്രെഡിറ്റില്‍ അക്കാദമിക് പദ്ധതിയുടെ പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഇതിന്‍െറ ഭാഗമായാണ് ഒഡീസിയും ആരംഭിച്ചിരിക്കുന്നത്.
എന്‍.എസ്.എസ്, എന്‍.സി.സി, യോഗ, ബാഡ്മിന്‍റണ്‍, വോളിബാള്‍, ക്രിക്കറ്റ് എന്നിവയായിരുന്നു നേരത്തെ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുക. ഈ സിലബസിലാണ് ഒഡീസികൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 പെണ്‍കുട്ടികള്‍ ഒഡീസി തെരഞ്ഞെടുത്തതായി ഡയറക്ടര്‍ അറിയിച്ചു.
രണ്ടും മൂന്നും സെമസ്റ്ററില്‍ ബ്രഡ്ത് കോഴ്സിന്‍െറ ഭാഗമായാണ് ഒഡീസി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് എന്‍റര്‍പണര്‍ഷിപ് തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കാവുന്ന വിഷയമാവും ഒഡീസിയും.
നാലാംവര്‍ഷം ഓപ്ഷനല്‍ വിഷയമായി ഒഡീസി തെരഞ്ഞെടുക്കാം. ഇവര്‍ക്ക് ബി.ടെക്കിനൊപ്പം ഡാന്‍സില്‍ ഡിപ്ളോമ ലഭിക്കും. ഒഡീസിയില്‍ പ്രായോഗിക പരീക്ഷയും എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.