മീഡിയ അക്കാദമി: അപേക്ഷ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍െറ കീഴില്‍ കാക്കനാട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി.വി ജേണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 2015 മേയ് 31ന് 27 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും. അഭിരുചി പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശം.  

കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശ പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ www.mediaacademy.org എന്ന വെബ്സൈറ്റില്‍ നിന്ന്  ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

300 രൂപയാണ് അപേക്ഷ ഫീസ് (പട്ടിക വിഭാഗം/പട്ടിക ജാതി/ഒ.ഇ.സി -150 രൂപ). അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വിസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. ചെക് സ്വീകരിക്കുന്നതല്ല. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15ന് വൈകുന്നേരം അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫിസില്‍ ലഭിക്കും.
ഫോണ്‍: 0484-2422275. ഇമെയില്‍: courses@pressacademy.org.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.