കാര്‍ഷിക സര്‍വകലാശാലയില്‍ പി.ജി, പിഎച്ച്.ഡി പ്രവേശം


 ഓണ്‍ലൈന്‍ അപേക്ഷ  ജൂലൈ 15 വരെ
കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന പി.ജി, പിഎച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ്കോപ്പി ജൂലൈ 20നകം സമര്‍പ്പിക്കണം.


പി.ജി കോഴ്സുകള്‍
എം.എസ്സി അഗ്രികള്‍ചര്‍, എം.എസ്സി ഹോര്‍ട്ടികള്‍ചര്‍, എം.എസ്സി ഹോം സയന്‍സ് (ഫുഡ് ആന്‍ഡ് നൂട്രീഷന്‍), എം.എസ്സി അഗ്രികള്‍ചറല്‍ സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സി (കോഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്, എം.എസ്സി ഫോറസ്ട്രി, എം.ടെക് അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്.
അപേക്ഷാ ഫീസ്: 1000 രൂപ (എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 500 രൂപ). പ്രവേശപരീക്ഷയുടെയും മെറിറ്റിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രവേശപരീക്ഷയില്‍ കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടണം. പ്രവേശപരീക്ഷ ആഗസ്റ്റ് 12ന് നടക്കും.

പിഎച്ച്.ഡി
അഗ്രികള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, ഹോം സയന്‍സ്, റൂറല്‍ മാര്‍ക്കറ്റിങ് മാനേജ്മെന്‍റ്,ഫോറസ്ട്രി, അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ് വിഷയങ്ങളിലാണ് പിഎച്ച്.ഡി പ്രവേശം.  അപേക്ഷാ ഫീസ്: 1250 രൂപ (പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 750  രൂപ). സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന മെറിറ്റ് മൂല്യനിര്‍ണയത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും പ്രവേശം.

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജ്, കോളജ് ഓഫ് ഹോര്‍ട്ടികള്‍ചര്‍ വെള്ളാനിക്കര തൃശൂര്‍, കാര്‍ഷിക കോളജ് പടക്കാട് കാസര്‍കോട്, കോളജ് ഓഫ് കോഓപറേഷന്‍, ബാങ്കിങ് ആന്‍ഡ് മാനേജ്മെന്‍റ്, കോളജ് ഓഫ് ഫോറസ്ട്രി വെള്ളാനിക്കര തൃശൂര്‍, കേളപ്പളി കോളജ് ഓഫ് അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി തവനൂര്‍ മലപ്പുറം എന്നിവിടങ്ങളിലായിരിക്കും പ്രവേശം.
യോഗ്യത, അപേക്ഷാ ഫോറം പ്രോസ്പെക്ടസ് എന്നിവ www.admissions.kau.in വെബ്സൈറ്റില്‍ ലഭിക്കും.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം.അപേക്ഷാ ഫീസ് എസ്.ബി.ടിയുടെ ഏതെങ്കിലും ശാഖയില്‍ പേ സ്ളിപ് ഉപയോഗിച്ച് അടക്കണം.
 സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പര്‍: 57006546701. കംട്രോളര്‍, കേരള അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി. എസ്.ബി.ടി കെ.എ.യു ബ്രാഞ്ച്, വെള്ളാനിക്കര എന്നപേരിലാണ് ഫീസ് അടക്കേണ്ടത്.
അപേക്ഷയുടെ പ്രിന്‍റൗട്ട് രജിസ്ട്രാര്‍, കേരള കാര്‍ഷിക സര്‍വകലാശാല, കാര്‍ഷിക സര്‍കലാശാല പി.ഒ, തൃശൂര്‍, 680656 വിലാസത്തില്‍ അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.