കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ വിവിധ എം.ടെക് സീറ്റുകള്‍ ഒഴിവുണ്ട്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് (തെര്‍മല്‍) വിഭാഗത്തില്‍ രണ്ട് ജനറല്‍, രണ്ട് എസ്.സി സീറ്റുകളും ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയണ്‍മെന്‍റ് മാനേജ്മെന്‍റില്‍ ഒരു എസ്.സി സീറ്റും നാല് ജനറല്‍ സീറ്റുകളും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ (നെറ്റ്വര്‍ക് കമ്പ്യൂട്ടിങ്) ആറ് ജനറല്‍, ഒരു എസ്.സി സീറ്റും സോഫ്റ്റ്വെയര്‍ സിസ്റ്റംസില്‍ ഒരു ജനറല്‍ സീറ്റും വീതമാണ് ഒഴിവുള്ളത്.
അര്‍ഹരായവര്‍ സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30ന് യോഗ്യത, സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ (0484 2556187) റിപ്പോര്‍ട്ട് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.