ഡിസൈന്‍ പഠിക്കാന്‍ സീഡ്

ഡിസൈന്‍ കോഴ്സില്‍ മാസ്റ്ററാവാന്‍ ഇപ്പോള്‍ അവസരം. വിവിധ ഡിസൈന്‍ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയായ സീഡ് (കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍)ലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എസ്സി ബാംഗ്ളൂര്‍, ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ഗുവാഹതി, ഐ.ഐ.ടി ഹൈദരാബാദ്, ഐ.ഐ.ടി കാണ്‍പുര്‍  എന്നിവിടങ്ങളില്‍ മാസ്റ്റര്‍ ഓഫ് ഡിസൈന്‍(M.Des) കോഴ്സുകളിലേക്കും ചില സ്ഥാപനങ്ങളില്‍ പിഎച്ച്.ഡി പ്രോഗ്രാമിലുമുള്ള പ്രവേശത്തിനാണ് സീഡ് എന്‍ട്രന്‍സ് പരിഗണിക്കുക. സീഡ് സ്കോര്‍ മാത്രം പരിഗണിച്ചല്ല ഈ സ്ഥാപനങ്ങള്‍ പ്രവേശം നല്‍കുന്നത്.
 എന്നാല്‍, ഈ കോഴ്സുകളിലേക്കുള്ള ആദ്യപടിയാണ് സീഡ്. ഡിസംബര്‍ ആറിനാണ് പരീക്ഷ നടക്കുക. തിരുവനന്തപുരം, ബംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.
പരീക്ഷ രീതി: ഇംഗ്ളീഷിലാണ് ചോദ്യങ്ങളുണ്ടാവുക. പാര്‍ട്ട് എ, പാര്‍ട്ട് ബി എന്നിങ്ങനെ രണ്ട് വിഭാഗമായാണ് പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പാര്‍ട്ട് എയിലുണ്ടാവുക.
 ഹാന്‍ഡ് ഡ്രോയിങ്, ഡിസൈന്‍ ചോദ്യങ്ങളാണ് പാര്‍ട്ട് ബിയില്‍. പാര്‍ട്ട് എ കമ്പ്യൂട്ടര്‍ എന്‍ഡറിങ് ടൈപ്പാണ്. ഇത് അഭിരുചി പരീക്ഷയാണ്. ഈ വിഭാഗത്തില്‍ വിജയിക്കുന്നവരുടെ ഉത്തരപേപ്പര്‍ മാത്രമേ പാര്‍ട്ട് ബി പരിശോധിക്കൂ. 2016 ജനുവരി 15ന് ഫലം പ്രസിദ്ധീകരിക്കും.
കോഴ്സുകള്‍: ഐ.ഐ.എസ്സി ബാംഗ്ളൂര്‍-പ്രൊഡക്റ്റ് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ്, ഐ.ഐ.ടി ബോംബെ - ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, വിഷ്വല്‍ കമ്യൂണിക്കേഷന്‍, അനിമേഷന്‍. ഇന്‍ട്രാക്ഷന്‍ ഡിസൈന്‍, മൊബിലിറ്റി ആന്‍ഡ് വെഹിക്കിള്‍ ഡിസൈന്‍, ഐ.ഐ.ടി ഡല്‍ഹിയില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഐ.ഐ.ടി ഗുവാഹതിയില്‍ ഡിസൈന്‍, ഐ.ഐ.ടി ഹൈദരാബാദില്‍  വിഷ്വല്‍ ഡിസൈന്‍, കാണ്‍പുര്‍ ഐ.ഐ.ടിയില്‍ ഡിസൈന്‍ വിഭാഗത്തില്‍ ഡിസൈനിങ്ങില്‍ മാസ്റ്റര്‍ കോഴ്സിനും ഐ.ഐ.എസ്സി ബാംഗ്ളൂര്‍, ബോംബെ, ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഡിസൈനില്‍ പി.എച്ച്.ഡി കോഴ്സിനും സീഡുകാര്‍ക്ക് പ്രവേശം  നേടാവുന്നതാണ്.

യോഗ്യത: എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍, ഡിസൈന്‍, ഇന്‍റീരിയര്‍ ഡിസൈന്‍ കോഴ്സില്‍ നാല് വര്‍ഷത്തെ ബിരുദം, ഡിസൈനില്‍ പ്രഫഷനല്‍ ഡിപ്ളോമ, ബി.എഫ്.എ, ജി.ഡി ആര്‍ട് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ആര്‍ട്സ്, സയന്‍സ്, കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ ഫീസ്: 2,200 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, സ്ത്രീകള്‍ 1100 രൂപ അടച്ചാല്‍ മതി.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡോ ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ഫീസ് അടക്കാം.അപേക്ഷിക്കേണ്ട വിധം: www.gate.iitb.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ആഗസ്റ്റ് 10 നും 31 നും ഇടയില്‍ അപേക്ഷ സമര്‍പ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.