കുസാറ്റ് ഷിപ് ടെക്നോളജി: എം.ടെക് സീറ്റൊഴിവ്

കൊച്ചി: കുസാറ്റ് ഷിപ് ടെക്നോളജി വകുപ്പില്‍ എം.ടെക് (കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ അനാലിസിസ് ആന്‍ഡ് ഡിസൈന്‍) കോഴ്സിലെ ജനറല്‍ / എസ്.സി / ഒ.ബി.സി / എം.എസ്.എം സീറ്റൊഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് നാലിന് രാവിലെ പത്തിന് ഷിപ് ടെക്നോളജി വകുപ്പില്‍ നടക്കും.
എം.ടെക് (കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ചറല്‍ അനാലിസിസ് ആന്‍ഡ് ഡിസൈന്‍) ഓപ്ഷനായി നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മുഴുവന്‍ ഫീസും സഹിതം എത്തിച്ചേരേണ്ടതാണെന്ന് വകുപ്പ് മേധാവി അറിയിച്ചു.  
കൂടുതല്‍ വിവരങ്ങള്‍ യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ (www.cusat.ac.in) ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.