തിരുവനന്തപുരം: 179 ഉദ്യോഗസ്ഥർക്ക് എച്ച്.എം /എ.ഇ.ഒ മാരായി സ്ഥാനക്കയറ്റം നൽകി പൊതു വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് ആകമാനം 184 എച്ച്.എം /എ.ഇ.ഒ മാരുടെ ഒഴിവുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ എച്ച്.എം /എ.ഇ.ഒ മാരുടെ പരിഗണനാ പട്ടികക്ക് എതിരായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഒരു സ്റ്റേ നിലവിൽ ഉണ്ടായിരുന്നതിനാൽ ഈ ഒഴിവുകളിൽ സമയബന്ധിതമായി സ്ഥാനക്കയറ്റ നിയമനം നൽകുവാൻ സാധിച്ചിരുന്നില്ല.
2023 സെപ്റ്റംബർ 29ന് സ്റ്റേ ഒഴിവാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഇടക്കാല ഉത്തരവ് ലഭിച്ചു. ഇടക്കാല ഉത്തരവിന്റെ നിർദേശങ്ങൾ പാലിച്ച് അഞ്ച് ഒഴിവുകൾ മാറ്റിയിട്ടതിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 2023 സെപ്റ്റംബർ 29 ലെ ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റ നിയമന നടപടി സ്വീകരിച്ച് 179 ഉദ്യോഗസ്ഥർക്ക് എച്ച്.എം /എ.ഇ.ഒ മാരായി സ്ഥാനക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.