തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ), താഴെ പറയുന്ന തസ്തികകളിൽ സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (പരസ്യനമ്പർ IISER(T) /HR/001/2025)
• ജൂനിയർ ഓഫിസ് അസിസ്റ്റന്റ് (എം.എസ്), ഒഴിവുകൾ രണ്ട് (ജനറൽ)
• ജൂനിയർ അസിസ്റ്റന്റ് (എം.എസ്), ഒഴിവുകൾ മൂന്ന് (ജനറൽ) ഒന്ന് (ഒ.ബി.സി-എൻ.സി.എൽ)
• ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ഒഴിവുകൾ മൂന്ന് (ജനറൽ)
• ലാബ് അസിസ്റ്റന്റ് നാല് (ജനറൽ)
• നഴ്സിങ് അസിസ്റ്റന്റ് ഒന്ന് (ജനറൽ)
• അറ്റൻഡന്റ്-മൂന്ന് (ജനറൽ) (അനിമൽ ഹൗസ് ഒന്ന്, ഇലക്ട്രിക്കൽ ഒന്ന്, മെക്കാനിക്കൽ ഒന്ന്)
യോഗ്യതാ മാനദണ്ഡങ്ങൾ (പ്രവൃത്തിപരിചയം ഉൾപ്പെടെ) അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം അടക്കമുള്ള വിവരങ്ങൾ https://careers.iisertvm.ac.inൽ ലഭിക്കും.
അപേക്ഷാഫീസ് 500 രൂപ. വനിതകൾ, എസ്.സി/എസ്.ടി, പി.ഡബ്ല്യു.ഡി, വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല.
ഓൺലൈനിൽ ഒക്ടോബർ ആറ് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഹാർഡ് കോപ്പി ബന്ധപ്പെട്ട രേഖകൾ സഹിതം ഒക്ടോബർ 13ന് വൈകീട്ട് അഞ്ചിനു മുമ്പ് ദ രജിസ്ട്രാർ, ഐസർ, തിരുവനന്തപുരം, മരുതമല പി.ഒ, വിതുര, തിരുവനന്തപുരം-695551 എന്ന വിലാസത്തിൽ ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേരും പോസ്റ്റ് കോഡും എഴുതാൻ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.