ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി ഇൻറർമീഡിയറ്റ്/എക്സിക്യൂട്ടിവ് ലെവൽ പരീക്ഷകൾ പാസായവർക്ക് യങ് പ്രഫഷനൽ/അസിസ്റ്റന്റ് യങ് പ്രഫഷനലാകാം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് കീഴിൽ ഹരിയാനയിലെ മനേശ്വറിലുള്ള സെൻട്രൽ ഫെസിലിറ്റി സെന്ററുകളിലായി 145 ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം.
മികച്ച ആശയ/വാർത്താവിനിമയ ശേഷി, വിശകലന നൈപുണി, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാകണം. പ്രായപരിധി 35 വയസ്സ്. മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷൻ. താൽപര്യമുള്ളവർക്ക് https://eicmai.in/Recruitment/index.aspx, https://stimulate.icsi.edu/RECRUITMENT എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി ഒക്ടോബർ 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്ന യങ് പ്രഫഷനലുകൾക്ക് ആദ്യവർഷം പ്രതിമാസം 75000 രൂപ, രണ്ടാം വർഷം 80,000 രൂപ, മൂന്നാം മാസം പ്രതിമാസം 85000 രൂപ വീതവും അസിസ്റ്റന്റ് യങ് പ്രഫഷനലുകൾക്ക് ആദ്യവർഷം പ്രതിമാസം 40000 രൂപ, രണ്ടാംവർഷം 42500 രൂപ, മൂന്നാംവർഷം പ്രതിമാസം 45000 രൂപ വീതവും ശമ്പളം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.