പൊതുമേഖലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് പ്രവൃത്തിപരിചയമുള്ള പ്രഫഷനലുകളെ ഓഫിസർമാരായി റിക്രൂട്ട് ചെയ്യുന്നു. മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ II, III തസ്തികകളിലായി 127 ഒഴിവുകളാണുള്ളത്.
മാനേജർ-ഐ.എ.എസ് ഓഡിറ്റ്, സിവിൽ, ആർക്കിടെക്റ്റ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, പ്രിന്റിങ്, ട്രഷറി, കോർപറേറ്റ് ക്രെഡിറ്റ്, ഐ.ടി, റിസ്ക്, ഇൻഫർമേഷൻ സെക്യൂരിറ്റി; സോഫ്റ്റ്വെയർ എൻജിനീയർ-മൊബൈൽ ആപ്സ്, ഓട്ടോമേഷൻ എൻജിനീയറിങ്, ഡോട്ട്നെറ്റ് ടെക്നോളജീസ്, ജാവ ടെക്നോളജീസ്, ഓഷ്യൻ ലേണിങ്, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ എൻജിനീയർ മുതലായ തസ്തികകളിലാണ് നിയമനം. തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ (പ്രവൃത്തി പരിചയമുൾപ്പെടെ) സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.iob.in/careersൽ ലഭിക്കും. അപേക്ഷാഫീസ് 1000 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപ മതി. ഓൺലൈനിൽ ഒക്ടോബർ മൂന്നു വരെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.