ഡി.എൻ.എ ഫിംഗർ പ്രിൻറിങ്​ സെൻററിൽ റിസർച്ച്​ സ്​കോളേഴ്​സ്​ പ്രോഗ്രാം

കേ​ന്ദ്ര ബയോടെക്​നോളജി വകുപ്പിന്​ കീഴിലുള്ള സ്വയംഭരണ സ്​ഥാപനമായ ഹൈദരാബാദിലെ സെൻറർ ഫോർ ഡി.എൻ.എ ഫിംഗർപ്രിൻറിങ്​ ആൻഡ്​ ഡയ​ഗ്​നോസ്​റ്റിക്​സ്​ 2022 വർഷത്തെ റിസർച്ച്​ സ്​കോളേഴ്​സ്​ പ്രോഗ്രാം പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും.

ഏതെങ്കിലും ശാസ്​ത്ര-സാ​ങ്കേതിക വിഷയത്തിൽ അല്ലെങ്കിൽ അഗ്രികൾചറിൽ അക്കാദമിക്​ മികവോടെ മാസ്​റ്റേഴ്​സ്​ ഡിഗ്രി അല്ലെങ്കിൽ എം.ബി.ബി.എസ്​ ബിരുദവും CSIR-UGC/DBT/ICMR/ഇൻസ്​പെയർ/ബിൻക്​/ജെസ്​റ്റ്​ ജൂനിയർ റിസർച്ച്​ ഫെലോഷിപ്​​ യോഗ്യതയും നേടിയവർക്ക്​ അപേക്ഷിക്കാം.

വിശദവിവരങ്ങളടങ്ങിയ വിജ്​ഞാപനം www.cdfd.org.in ൽ നിന്നും ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്​ഞാപനത്തിലുണ്ട്​. ഫെബ്രുവരിയിൽ വിഡിയോ കോൺഫറൻസ്​ വഴി നടത്തുന്ന ഇൻറർവ്യൂവിലൂടെയാണ്​ തിരഞ്ഞെടുക്കുന്നത്​. 

Tags:    
News Summary - Centre for DNA Fingerprinting and Diagnostics Research Scholars Programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT