കൊച്ചി: കോവിഡ് ബാധിച്ചതുമൂലം നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ എഴുതാനാകാതെ പോയവർക്ക് എത്രയും വേഗം മറ്റൊരു അവസരം നൽകുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഹൈകോടതിയെ അറിയിച്ചു. പരീക്ഷ എഴുതാൻ അർഹരാണെന്ന് തെളിയിച്ചാൽ ഇതിനുള്ള അവസരം നൽകും. സുപ്രീംകോടതി ഉത്തരവിന് വിധേയമായാണ് പരീക്ഷക്ക് അവസരം നൽകുക. കോവിഡ് ബാധിച്ചതിനാൽ സെപ്റ്റംബർ 13ലെ പരീക്ഷ എഴുതാനായില്ലെന്നും ഒരു അവസരം ലഭിക്കുന്നതിന് മുമ്പ് ഫലം പ്രഖ്യാപിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശിനി നൽകിയ ഹരജിയിലാണ് വിശദീകരണം.
എൻ.ടി.എയുടെ വിശദീകരണം കോടതി രേഖപ്പെടുത്തി. ഹരജിക്കാരിയടക്കം അർഹർക്ക് അവസരം ലഭിക്കും മുമ്പ് ഫലം പ്രഖ്യാപിക്കുമെന്ന ആശങ്ക വേണ്ടതില്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് പി.വി. ആശ ഹരജിയിൽ ഇടപെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.