പ്രതീകാത്മക ചിത്രം

സഹകരണ സംഘം/ ബാങ്കുകളിൽ നിയമനം

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ താഴെ പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് സഹകരണ സർവിസ് പരീക്ഷാ ബോർഡ് ഓൺലൈനിൽ അപേക്ഷ ക്ഷണിച്ചു. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സംഘങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്‍ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.

കാറ്റഗറി നമ്പർ 34/2025 ജൂനിയർ ക്ലർക്ക് തസ്തികക്ക് ജനുവരി 16 വരെയും കാറ്റഗറി നമ്പർ 35-41 വരെ തസ്തികകൾക്ക് 22 വരെയും കാറ്റഗറി നമ്പർ 42/2025 (ജൂനിയർ ക്ലർക്ക്) കാറ്റഗറി തസ്തികക്ക് ജനുവരി 23 വരെയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.inൽ ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ നിർദേശാനുസരണം അപേക്ഷിക്കാം.

സംക്ഷിപ്ത വിവരങ്ങൾ ചുവടെ:

ജൂനിയർ ക്ലർക്ക് (കാറ്റഗറി നമ്പർ 34/2025): ഒഴിവുകൾ 13, ശമ്പളം 17,590-43,450 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ (ജെ.ഡി.സി) അല്ലെങ്കിൽ ബി.കോം (സഹകരണം) അല്ലെങ്കിൽ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി &ബി.എം/എച്ച്.ഡി.സി/എച്ച്.ഡി.സി.എം യോഗ്യതയുള്ളവരെയും പരിഗണിക്കും). പ്രായം 18-40. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16.

അസിസ്റ്റന്റ് സെക്രട്ടറി /ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി ജനറൽ മാനേജർ/അസിസ്റ്റന്റ് ജനറൽ മാനേജർ/ബ്രാഞ്ച് മാനേജർ: (കാറ്റഗറി നമ്പർ 35/2025) ഒഴിവുകൾ 9, യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും സഹകരണ ജൂനിയർ/ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി &ബി.എം/എച്ച്.ഡി.സി) അല്ലെങ്കിൽ ബി.എസ് സി/എം.എസ് സി (സഹകരണം ആൻഡ് ബാങ്കിങ്) അല്ലെങ്കിൽ ബി.കോം (സഹകരണം) (50 ശതമാനം മാർക്കിൽ കുറയരുത്). പ്രായം 18-40.

ജൂനിയർ ക്ലർക്ക്-സൂപ്പർ ഗ്രേഡ് ബാങ്കുകൾ: (കാറ്റഗറി നമ്പർ 36/2025), ഒഴിവുകൾ 19.

ജൂനിയർ ക്ലർക്ക്-സ്പെഷൽ ഗ്രേഡ്: ക്ലാസ് 1 ബാങ്കുകൾ (കാറ്റഗറി നമ്പർ 37/2025), ഒഴിവുകൾ 43.

ജൂനിയർ ക്ലർക്ക് (ക്ലാസ് 2 മുതൽ 7 വരെയുള്ള ബാങ്കുകൾ): (കാറ്റഗറി നമ്പർ 38/2025), ഒഴിവുകൾ 18.

യോഗ്യത: കാറ്റഗറി നമ്പർ 34/2025ലെ ജൂനിയർ ക്ലർക്ക് തസ്തികയുടെ യോഗ്യത ഉള്ളവർക്ക് കാറ്റഗറി 36-38 വരെ തസ്തികകൾക്ക് അപേക്ഷിക്കാം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: (കാറ്റഗറി നമ്പർ 39/2025), ഒഴിവുകൾ 4. യോഗ്യത: എം.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക് കമ്യൂണിക്കേഷൻ), സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-40.

ഡേറ്റാ എൻട്രി ഓപറേറ്റർ (കാറ്റഗറി നമ്പർ 40/2025): ഒഴിവുകൾ മൂന്ന്. യോഗ്യത: ബിരുദവും അംഗീകൃത ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റും ഒരുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40 വയസ്സ്.

ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 41/2025), ഒഴിവ് 1. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. കെ.ജി.ടി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ്റൈറ്റിങ് (ലോവർ), പ്രായം 18-40. കാറ്റഗറി നമ്പർ 35-41/2025 വരെ തസ്തികകൾക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22.

ജൂനിയർ ക്ലർക്ക് (കാറ്റഗറി നമ്പർ 42/2025): ഒഴിവുകൾ 10. യോഗ്യത: കാറ്റഗറി നമ്പർ 34/2025ലേതുപോലെ തന്നെ. ഓൺലൈനിൽ 23 വരെ അപേക്ഷ സ്വീകരിക്കും. പ്രായപരിധിയിൽ എസ്.സി/എസ്.ടി/ഒ.ബി.സി/വിമുക്ത ഭടന്മാർ/ഇ.ഡബ്ല്യു.എസ്/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ്: ഒരു സംഘം/ബാങ്കിന് അപേക്ഷിക്കുന്നതിന് 150 രൂപ. തുടർന്നുള്ള ഓരോന്നിനും 50 രൂപ അധികമായി ഫീസ് നൽകണം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് യഥാക്രമം 50 രൂപ/ 50 രൂപ എന്നിങ്ങനെ മതിയാകും. ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ് പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കേണ്ടതാണ്.

Tags:    
News Summary - Cooperative Society/Bank Recruitment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.