'സെയിൽ' മെഡിക്കൽ പ്രഫഷനലുകളെ തേടുന്നു; ഒഴിവുകൾ -37, അപേക്ഷ നവംബർ 31നകം
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിെൻറ (സെയിൽ) റൂർക്കേല ഹോസ്പിറ്റലിലേക്ക് മെഡിക്കൽ പ്രഫഷനലുകളെ (സ്പെഷലിസ്റ്റ്) റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 37 ഒഴിവുകളുണ്ട്. നവംബർ 30നകം അപേക്ഷ ലഭിക്കണം. ഓരോ സ്പെഷാലിറ്റിയിലും ലഭ്യമായ ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ ചുവടെ: (പരസ്യനമ്പർ 02/2020).
•സ്പെഷലിസ്റ്റ് (ഇ-3): അനസ്തേഷ്യ-1, ഡെൻറൽ-1, ഡെർമറ്റോളജി -2, ജനറൽ സർജറി -5, ജനറൽ മെഡിസിൻ -5, മൈക്രോ ബയോളജി -1, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി -2, ഒഫ്താൽമോളജി -1, ഓർത്തോപീഡിക്സ്-2, പീഡിയാട്രിക്സ്-1, പതോളജി-1, പൾമണറി മെഡിസിൻ -2, സൈക്യാട്രി-1, റേഡിയോളജി.
യോഗ്യത: ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ MD/MS/DNB/MDS. യോഗ്യത നേടിക്കഴിഞ്ഞ് മൂന്നുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായപരിധി 30.11.2020ൽ 41 വയസ്സ്.
• സ്പെഷലിസ്റ്റ് (ഇ-3): ട്രാൻസ്ഫ്യൂഷൻ മെഡിസിൻ -1, യോഗ്യത: ട്രാൻസ്ഫ്യൂഷൻ മെഡിസിൻ/ പതോളജിയിൽ MD/DNB, മൂന്നുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 41 വയസ്സ്.
• സ്പെഷലിസ്റ്റ് (ഇ-3): എമർജൻസി മെഡിസിൻ-1, യോഗ്യത: എമർജൻസി മെഡിസിൻ/ജനറൽ മെഡിസിൻ/ ജനറൽ സർജറിയിൽ MD/MS/DNB, ക്രിട്ടിക്കൽ കെയർ യൂനിറ്റ്/ ഐ.സി.യു/കാഷ്വാലിറ്റിയിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായപരിധി 41 വയസ്സ്.
•ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ (ഇ-3) -2, യോഗ്യത: എം.ബി.ബി.എസും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പി.ജി (എം.എച്ച്.എ) ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 41 വയസ്സ്.
• മെഡിക്കൽ ഓഫിസർ (ഇ-1) -7, യോഗ്യത: എം.ബി.ബി.എസും ഇേൻറൺഷിപ്പിന് ശേഷം അംഗീകൃത മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഒരുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിയവും. പ്രായപരിധി 34 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോറത്തിെൻറ മാതൃകയും www.sail.co.in/ careers അല്ലെങ്കിൽ http://Sail/careers.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.