വിവിധ തസ്തികകളിൽ പി.എസ്.സി വിളിക്കുന്നു; ഓൺലൈൻ അപേക്ഷ അവസാന തീയതി സെപ്റ്റംബർ 2
വിവിധ സർക്കാർ ഓഫിസുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I/ സബ് എൻജിനീയർ തുടങ്ങിയ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ: www.kerala psc.gov.in/notifications
ഒഴിവുകൾ:
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2: സർക്കാർ സെക്രട്ടേറിയറ്റ്/ പി.എസ്.സി/ എ.ജി ഓഫിസ് (എറണാകുളം)/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ്/ എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജസ് ഓഫിസ്/വിജിലൻസ് ട്രിബ്യൂണൽ ഓഫിസ്/കേരള ലോകായുക്ത എന്നിവിടങ്ങളിലേക്കാണ് നിയമനം. ശമ്പള നിരക്ക് 27,900 -63700 രൂപ.
യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. ഇംഗ്ലീഷ് ടൈപ് റൈറ്റിങ് ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ) ആൻഡ് കമ്പ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യം. മലയാളം ടൈപ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെ.ജി.ടി.ഇ)/തത്തുല്യം. ഉദ്യോഗസ്ഥരിൽനിന്നും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും ഇതേ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I/ സബ് എൻജിനീയർ: കേരള ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-I/ സബ് എൻജിനീയർ തസ്തികയിൽ നിയമനം. ശമ്പളനിരക്ക് 36500-89000 രൂപ.
യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷ പാസായിരിക്കണം. സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അംഗീകൃത ഡിപ്ലോമ ഉണ്ടായിരിക്കണം. പട്ടികജാതി/വർഗം, മറ്റു പിന്നാക്ക വിഭാഗങ്ങളിൽപെടുന്നവർക്കും മറ്റും നിയമാനുസൃത വയസ്സിളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.