Posted On
date_range Updated On
date_range എസ്.ബി.ഐയിൽ 6100 അപ്രന്‍റീസ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 6100 അപ്രന്‍റീസ് തസ്തികയിേലക്ക് നിയമനം. ജൂലൈ 26വരെ അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ബിരുദധാരികൾക്ക് അപേക്ഷിക്കാനാണ് അവസരം. ഓൺലൈന്‍ എഴുത്തുപരീക്ഷയുടെയും പ്രദേശിക ഭാഷാപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
bank.sbi/careers അല്ലെങ്കിൽ www.sbi.co.in/careers എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷകൾ നൽകാം. 022-22820427 എന്ന നമ്പറിൽ രാവിലെ 11 മണിമുതൽ ആറുവരെ സംശയങ്ങൾ ചോദിക്കാം.
20നും 28നും ഇടയിലാകണം പ്രായം. അപ്രന്‍റീസിന് 15,000 രൂപ മാസം സ്റ്റൈപ്പന്റായി ലഭിക്കും. മറ്റു ആനുകൂല്യങ്ങൾ ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.