25 വയസ്സിന്​ മുകളിലുള്ളവർക്ക്​ ‘നീറ്റി’ന്​ അപേക്ഷിക്കാം

ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ, ഡ​െൻറ​ൽ ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ യോ​ഗ്യ​ത പ​ രീ​ക്ഷ​യാ​യ ‘നീ​റ്റി’​ന്​ അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള കാ​ലാ​വ​ധി സു​പ്രീം​കോ​ട​തി ഒ​രാ​ഴ്​​ച കൂ​ടി നീ​ട്ടി. ​

25 വ​യ​സ്സി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്കും ഇൗ ​വ​ർ​ഷം അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി അ​വ​രു​ടെ പ്ര​വേ​ശ​നം കേ​സി​ലെ അ​ന്തി​മ വി​ധി​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​മെ​ന്ന് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ന​വം​ബ​ർ 30ന്​ ​അ​വ​സാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.​ നീ​റ്റ്​ എ​ഴു​തു​ന്ന​തി​നു​ള്ള ​പ്രാ​യ​പ​രി​ധി​യാ​യി 25 വ​യ​സ്സ്​​ ആ​ക്കി നി​ജ​പ്പെ​ടു​ത്തി​യ സി.​ബി.​എ​സ്.​ഇ ന​ട​പ​ടി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

www.nta.ac.in എ​ന്ന ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​ടു​ത്ത വ​ർ​ഷം മേ​യ്​ അ​ഞ്ചി​ന്​ ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു​ മ​ണി മു​ത​ൽ അ​ഞ്ചു മ​ണി വ​രെ​യാ​ണ്​ നീ​റ്റ്​ പ​രീ​ക്ഷ. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ഏ​പ്രി​ൽ 15 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. ന​വം​ബ​ർ ഒ​ന്നി​ന്​ പു​റ​പ്പെ​ടു​വി​ച്ച​ നീ​റ്റ്​ പ​രീ​ക്ഷ​ക്കു​ള്ള വി​ജ്ഞാ​പ​ന​ത്തി​ലാ​ണ്​ പ​ര​മാ​വ​ധി പ്രാ​യം 25 വ​യ​സ്സാ​യി നി​ജ​പ്പെ​ടു​ത്തി​യ​ത്. 2019 മേ​യ്​​ അ​ഞ്ചി​ന്​ 25 വ​യ​സ്സാ​കു​ന്ന​വ​ർ യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക്​ അ​ർ​ഹ​ര​ല്ല എ​ന്നും വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Tags:    
News Summary - NEET exam -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.