Posted On
date_range Updated On
date_range എൽ.ഡി.സി: പുതിയ റാങ്ക് ലിസ്റ്റ് ഏപ്രിൽ രണ്ടിന്
തിരുവനന്തപുരം: സർക്കാറിെൻറ വിവിധ വകുപ്പുകളിലേക്ക് കഴിഞ്ഞവർഷം നടന്ന എൽ.ഡി ക്ലർക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കും. നിലവിലെ റാങ്ക് ലിസ്റ്റിെൻറ കാലാവധി മാർച്ച് 31ന് അവസാനിക്കുന്നതിനാലാണിത്. ഏപ്രിൽ ഒന്നിന് അവധിയായതിനാലാണ് രണ്ടിന് പ്രസിദ്ധീകരിക്കുന്നതെന്ന് ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പി.എസ്.സി പരീക്ഷയിൽ ഉദ്യോഗാർഥികളുെട എണ്ണം കുറക്കാൻ കൺഫർമേഷൻ ലെറ്റർ സമ്പ്രദായം നടപ്പാക്കുമെന്ന് ചെയർമാൻ പറഞ്ഞു. പരീക്ഷ തീയതിക്ക് 40 ദിവസം മുമ്പ് പ്രൊഫൈലിൽ ഇതിനുള്ള മൊഡ്യൂൾ വരും. പരീക്ഷ സംബന്ധിച്ച വിവരം അറിയിക്കാനും കൂടിയാണിത്. കൺഫേം ചെയ്യുന്നവർക്ക് മാത്രമാവും പരീക്ഷാ ഹാൾ ഒരുക്കുക. അപേക്ഷിക്കുന്നവർക്കൊക്കെ പരീക്ഷാഹാൾ ഒരുക്കുന്നരീതി അവസാനിപ്പിക്കാൻ ഇൗ സംവിധാനം സഹായകമാവും. വർധിച്ച പരീക്ഷാചെലവ് കണക്കിലെടുത്താണ് ഇതെന്നും അടുത്ത യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.സിയുടെ നിലവിലെ റാങ്ക് ലിസ്റ്റിെൻറ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റ് നടയിൽ ഉദ്യോഗാർഥികളുടെ അനിശ്ചിതകാല പ്രതിഷേധസമരം കത്തിനിൽക്കുന്നതിനിടെയാണ് പുതിയ റാങ്ക് ലിസ്റ്റിെൻറ പ്രഖ്യാപനം. ലിസ്റ്റിെൻറ കാലാവധി നീട്ടാൻ കഴിയില്ലെന്ന് സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അവസാന നിമിഷമെങ്കിലും അനുകൂല പ്രഖ്യാപനം സർക്കാറിൽനിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സമരം ശക്തമാക്കുന്നത്.
മാർച്ച് 30നാണ് ചട്ടപ്രകാരം നിലവിലെ റാങ്ക് ലിസ്റ്റിെൻറ കാലാവധി തീരുക. 30ന് ദുഃഖ വെള്ളി അവധിയായതിനാൽ അടുത്ത പ്രവൃത്തിദിനമെന്ന നിലക്ക് 31ലേക്ക് മാറ്റുകയാണ് ചെയ്തത്. കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽനിന്ന് 9656 പേർക്ക് നിയമനശിപാർശ നൽകിയെന്നാണ് ഒരാഴ്ച മുമ്പുള്ള കണക്ക്. മുൻ എൽ.ഡി.സി റാങ്ക് ലിസ്റ്റുകളുമായി താരതമ്യം ചെയ്യുേമ്പാൾ ഏറ്റവും കുറഞ്ഞ നിയമനമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.