Posted On
date_range Updated On
date_range ജെ.എൻ.യു പ്രവേശന പരീക്ഷ ഡിസംബറിൽ
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല 2018 -19 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ 27 മുതൽ 30 വരെയാണ് പരീക്ഷ നടക്കുക.
എം.ഫിൽ/ പിഎച്ച്.ഡി കോഴ്സുകളിൽ 720 സീറ്റുകളിലേക്കും ബി.എ കോഴ്സുകളിൽ 459 സീറ്റുകളിലേക്കും എം.എ, എം.എസ്സി, എം.ടെക്, എം.പി.എച്ച് കോഴ്സുകളിൽ 1118 സീറ്റുകളിലേക്കുമാണ് പ്രവേശനം.
പാർട്ട് ടൈം ഡിേപ്ലാമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ 240 സീറ്റുകളുണ്ട്. വിവിധ കോഴ്സുകളിലേക്ക് സാധാരണയായി മേയ്- ജൂൺ മാസങ്ങളിൽ നടക്കുന്ന പ്രവേശന പരീക്ഷ ഇൗ വർഷം മുതൽ ഡിസംബറിലേക്ക് മാറ്റുമെന്ന് ജെ.എൻ.യു അധികൃതർ നേരത്തേ അറിയിച്ചിരുന്നു. സർവകലാശാല അക്കാദമിക് കൗൺസിലിൽ രണ്ടുവർഷം മുമ്പ് ചർച്ചയായ ഇൗ നിർദേശം സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു.
നിർദേശത്തിെൻറ പ്രായോഗികത പഠിച്ചശേഷമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ, തീരുമാനം പെെട്ടന്ന് പ്രഖ്യാപിച്ചതിൽ പ്രതിഷേധമറിയിച്ച ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ ചർച്ചകൾക്ക് കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.