കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈദരാബാദ് അതിന്റെ വിവിധ മേഖല/ ബ്രാഞ്ച്/ സൈറ്റ് ഓഫിസുകളിലേക്ക് താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫീസ് ജനറൽ/ ഇ.ഡബ്ല്യു.എസ്/ ഒ.ബി.സി വിഭാഗങ്ങൾക്ക് 750 രൂപ.
ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയിനി (ജി.ഇ.ടി): ശമ്പളനിരക്ക് 40,000 -1,40,000 രൂപ. ഒഴിവുകൾ 80 (ഇ.സി.ഇ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ 34, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ 2, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഐ.ടി 18, മെക്കാനിക്കൽ 16, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 5, സിവിൽ 3, കെമിക്കൽ 2).
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ/ വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ നാലുവർഷത്തെ ഫുൾടൈം എൻജിനീയറിങ് ബിരുദം. അവസാനവർഷ/ സെമസ്റ്റർ വിദ്യാർഥികളെയും പരിഗണിക്കും. പ്രായപരിധി 30.4.2025ൽ 27 വയസ്സ്. എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവുണ്ട്.
എസ്.സി/ എസ്.ടി വിഭാക്കാർക്ക് യോഗ്യത പരീക്ഷക്ക് 50 ശതമാനം മാർക്ക് മതിയാകും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത പരീക്ഷകേന്ദ്രങ്ങളാണ്.
ടെക്നീഷ്യൻ ഗ്രേഡ്-2: അടിസ്ഥാന ശമ്പളം 20,480 രൂപ, ഒഴിവുകൾ 45 (ഇലക്ട്രോണിക്സ് മെക്കാനിക് 11, ഫിറ്റർ 7, മെഷ്യനിസ്റ്റ് 7, ടർണർ 5, ഷീറ്റ് മെറ്റൽ 2, വെൽഡർ 2, കാർപന്റർ 2, പെയിന്റർ 2). യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം + ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ/ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് വിത്ത് നാഷനൽ അപ്രന്റീസ്ഷിപ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി + ഐ.ടി.ഐ (എൻ.ടി.സി) സർട്ടിഫിക്കറ്റ്. മാനുഫാക്ചറിങ് പ്രോസസിലുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 30.4.2025ൽ 27 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://www.ecil.co.in/jobs.htmlൽ ലഭിക്കും. ഓൺലൈനിൽ ജൂൺ അഞ്ച് ഉച്ച രണ്ടുമണി വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.