കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് മെഡിക്കൽ ഓഫിസർ/സ്പെഷലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നു. ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, അസം റൈഫിൾസ് സേനകളിലായി 282 ഒഴിവുകളുണ്ട്.
സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (സെക്കൻഡ് ഇൻ കമാൻഡ്): ഒഴിവുകൾ -5. ശമ്പളനിരക്ക് 78800-2,09,200 രൂപ. യോഗ്യത: എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ മെഡിക്കൽ പി.ജി/ഡിപ്ലോമ ആൻഡ് ഡി.എം/എം.സി.എച്ച്, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. എം.സി.ഐ/എൻ.എം.സി/ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പെർമനന്റ് രജിസ്ട്രേഷൻ, പ്രായപരിധി 50 വയസ്സ്.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്): 162, ശമ്പളനിരക്ക് 67,700 -2,08,700 രൂപ. യോഗ്യത എം.ബി.ബി.എസ്, ബന്ധപ്പെട്ട സ്പെഷാലിറ്റിയിൽ മെഡിക്കൽ പി.ജി/ ഡിപ്ലോമ, പി.ജികൾക്ക് ഒന്നര വർഷത്തെയും ഡിപ്ലോമക്കാർക്ക് രണ്ടര വർഷത്തെയും പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്സ്.
മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്): 115, ശമ്പളനിരക്ക് 56,100-1,77,500 രൂപ. യോഗ്യത- എം.ബി.ബി.എസ്, എം.ഇ.എസ്/എൻ.എം.സി/സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, കംപൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. (ഇന്റേൺഷിപ് ചെയ്യുന്നവരെയും പരിഗണിക്കും). പ്രായപരിധി 30 വയസ്സ്.
വയസ്സിളവ്: എസ്.സി/എസ്.ടി/ ഒ.ബി.സി-എൻ.സി.സി തുടങ്ങിയ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷകർക്ക് മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.
അപേക്ഷാ ഫീസ്: 400 രൂപ. വനിതകൾ, എസ്.സി/എസ്.ടി, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. ഓൺലൈനിൽ സെപ്റ്റംബർ എട്ടിനകം അപേക്ഷിക്കണം. വിശദ വിവരങ്ങൾ: https://recruitment.itbpolice.nic.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.