എ.ഐ.ഒ തസ്തികയിലെ പിന്‍വാതില്‍ നിയമനനീക്കം: മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോർട്ട് തേടി

തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ പിന്‍വാതില്‍ നിയമനനീക്കത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് റിപ്പോര്‍ട്ട് തേടി. യോഗ്യതാ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പി.ആർ.ഡിയിലെ തന്നെ ലാസ്​റ്റ്​ ഗ്രേഡ് ജീവനക്കാരെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസറാക്കുന്നത് വിവാദമായതോടെയാണ് സംഭവത്തിൽ പി.ആർ.ഡി ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാൽ പായ്ക്കര്‍, സ്വീപ്പര്‍, ഓഫിസ് അസിസ്​റ്റൻറ് തസ്തികയിലുള്ള, ബിരുദയോഗ്യതയുള്ളവരെ ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാമെന്ന ആലോചന മാത്രമാണ് നടന്നതെന്നും സ്‌പെഷല്‍ റൂള്‍ പരിഷ്‌കരണത്തിന് മുന്നോടിയായി വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അഭിപ്രായം തേടുമെന്നും പി.ആർ.ഡി ഡയറക്ടർക്കുവേണ്ടി അഡീഷനല്‍ ഡയറക്ടർ മറുപടി നൽകി.

വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ഇതുമായി ബന്ധപ്പെട്ട ഫയൽനീക്കം താൽക്കാലികമായി മരവിപ്പിക്കാനാണ് ഉന്നതതലത്തിൽ നിന്നുള്ള നിർദേശം. ബിരുദവും രണ്ടുവര്‍ഷം മാധ്യമരംഗത്തെ പൂര്‍ണസമയ പ്രവര്‍ത്തന പരിചയവുമാണ് അസിസ്​റ്റൻറ്​ ഇന്‍ഫര്‍മേഷന്‍ ഓഫിസറാവാനുള്ള യോഗ്യതയെന്നിരിക്കെയാണ് ലാസ്​റ്റ്​ ഗ്രേഡ് ജീവനക്കാരെ തസ്തികമാറ്റം വഴി അസിസ്​റ്റൻറ് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി നിയമിക്കാൻ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്പെഷൽ റൂൾ ഭേദഗതിക്ക് ശ്രമമുണ്ടായത്​.

Tags:    
News Summary - back door appointment move in PRD CM seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.