കൈയിലെ സമ്പാദ്യത്തിന്‍റെ അളവ് വെച്ച് ആളുകളെ വിലയിരുത്തുന്ന കാലത്ത് ജോലിയില്ലാതെ അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയയിലൂടെ ഒരു യുവാവ്. ജോലിയിൽ നിന്ന് രാജി വെച്ച ശേഷം കുറച്ചുനാൾ വീട്ടിൽ തങ്ങിയ ദയാൽ എന്ന യുവാവിനുണ്ടായ ദുരനുഭവങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ദയാൽ പറയുന്നതിങ്ങനെ. 'ജോലി ചെയ്തു കൊണ്ടിരുന്ന സമയം താൻ വീട്ടിലെത്തുമ്പോൾ അമ്മ രണ്ട് റൊട്ടി കൂടി തരട്ടെയെന്ന് ചോദിക്കുമായിരുന്നു. എന്നാൽ ജോലി രാജി വെച്ച ശേഷം അവസ്ഥ ആകെ മാറി. നമ്മളെത്ര പണം സമ്പാദിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് കുടുംബത്തിന്‍റെ ബഹുമാനം ലഭിക്കുന്നത്. വരുമാനം നിലക്കുമ്പോൾ അവരുടെ പെരുമാറ്റവും മാറും.'
ദയാൽ പങ്കുവെച്ച വിഡിയോക്ക് താഴെ നിരവധിപേർ കമന്‍റുമായി എത്തി. ജോലി ഉപേക്ഷിച്ച് ഒരു സംരംഭം തുടങ്ങുക എന്നത് കുടുംബത്തിന്‍റെ പിന്തുണ ഇല്ലാതെ എളുപ്പമല്ലെന്ന് ഫിങ്കർഗ്രോത്ത് മീഡിയ സ്ഥാപകൻ കരൻ ബാൽ വിഡിയോക്ക് താഴെ കുറിക്കുകയും ചെയ്തു. എന്തായാലും ദയാലിന്‍റെ വിഡിയോ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.