ഓറിയന്റൽ ഇൻഷുറൻസിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാകാം

കേന്ദ്ര പൊതുമേഖലയിൽ പെടുന്ന ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് 300 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർമാരെ (285 ജനറൽ ലിസ്റ്റ്, 15 ഹിന്ദി ഓഫിസർ) റിക്രൂട്ട് ചെയ്യുന്നു. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://orientalinsurance.org.inൽ ലഭിക്കും. ഓൺലൈനിൽ ഡിസംബർ 15 വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് ഫെബ്രുവരി 28ന് ദേശീയതലത്തിൽ നടത്തും.

ജനറൽ വിഭാഗത്തിൽ പെടുന്നവർക്ക് സംവരണം ചെയ്യപ്പെടാത്ത 130 ഒഴിവുകളിലും സംവരണ വിഭാഗത്തിൽ ഒ.ബി.സി നോൺ ക്രീമിലെയർ -72, പട്ടികജാതി -44, പട്ടികവർഗം -25, ഇ.ഡബ്ല്യു.എസ് -29 ഒഴിവുകളിലുമാണ് നിയമനം. ഭിന്നശേഷിക്കാർക്ക് 15 ഒഴിവുകളിൽ നിയമനമുണ്ടാവും. ശമ്പളനിരക്ക് 50,925-96,765 രൂപ. പ്രതിമാസം ഏകദേശം 85,000 രൂപയാണ് ശമ്പളം. ഇതിനു പുറമെ െപൻഷൻ, ഗ്രാറ്റ്വിറ്റി, ചികിത്സ സഹായം, ഇൻഷുറൻസ് മുതലായ ആനുകൂല്യങ്ങളുമുണ്ട്.

യോഗ്യത: ജനറലിസ്റ്റ് ഓഫിസർ- ഏതെങ്കിലും സ്ട്രീമിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. എസ്.സി/എസ്.ടി വിഭാഗത്തിന് 55 ശതമാനം മാർക്ക് മതി.

ഹിന്ദി (രാജ്ഭാഷ ഓഫിസർ)- ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ 60 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. ഡിഗ്രി തലത്തിൽ ഇംഗ്ലീഷ്/ഹിന്ദി ഒരു വിഷയമായിരിക്കണം). പ്രായപരിധി 21-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാഫീസ്- 1000 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന്- 250 രൂപ. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. ഓൺലൈൻ സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും.

Tags:    
News Summary - Become an Administrative Officer at Oriental Insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.