സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കരാർ അടിസ്ഥാനത്തിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. (പരസ്യ നമ്പർ CRPD/SCO/2025-26/17) രാജ്യത്തെ വിവിധ സർക്കിളുകളിലായി 916 ഒഴിവുകളുണ്ട്. തിരുവനന്തപുരം എസ്.ബി.ഐ സർക്കിളിൽ 112 പേർക്കാണ് അവസരം.

തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ- വിപി വെൽത്ത് (എസ്.ആർ.എം) -506, എ.വി.പി വെൽത്ത് (ആർ.എം) -206, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് -284. നിശ്ചിത ഒഴിവുകൾ -എസ്.സി/എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു. തിരുവനന്തപുരം സർക്കിളിന് കീഴിൽ വിപി വെൽത്ത് (എസ്.ആർ.എം) തസ്തികയിൽ 66, എ.വി.പി ഹെൽത്ത് (ആർ.എം)-11, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് തസ്തികയിൽ -35 ഒഴിവുകൾ ലഭ്യമാണ്.

സർക്കിൾ അടിസ്ഥാനത്തിലാവും നിയമനം. ഓരോ സർക്കിളുകളിലും വിവിധ തസ്തികകളിലായി ലഭ്യമായ ഒഴിവുകൾ പ്രത്യേക പട്ടികയിൽ വിജ്ഞാപനത്തിലുണ്ട്. പരമാവധി മൂന്ന് സർക്കിളുകൾ നിയമനത്തിനായി തെരഞ്ഞെടുപ്പ് അപേക്ഷയിൽ രേഖപ്പെടുത്തണം. കരാർ നിയമനം അഞ്ചുവർഷത്തേക്കാണ്. ബാങ്കിന്റെ വിവേചനാധികാരം ഉപയോഗിച്ച് നാലുവർഷം കൂടി സേവനകാലാവധി നീട്ടിയേക്കാം.

വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sbi.bank.in/careers ൽനിന്നും ഡൗൺലോഡ് ചെയ്യാം. കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടിവ് തസ്തികക്ക് അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-35 വയസ്സ്. ഇരുചക്രവാഹനങ്ങൾ ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. ഓൺലൈനിൽ അപേക്ഷിക്കാവുന്ന അവസാന തീയയി ഡിസംബർ 23.

Tags:    
News Summary - Specialist Officer Contract Appointment in SBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.