കൊച്ചി: ഫോറൻസിക് ലബോറട്ടറികളിൽ 12 സയന്റിഫിക് അസിസ്റ്റന്റുമാരുടെ ഒഴിവുകൾകൂടി നികത്തണമെന്ന ശിപാർശയിൽ നാലാഴ്ചക്കകം ധനകാര്യ വകുപ്പ് അനുകൂലമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഫോറൻസിക് ലാബിൽ ജീവനക്കാർ ഇല്ലാത്തതിനാൽ സാമ്പിൾ പരിശോധനഫലം വൈകുകയും കേസുകൾ കെട്ടിക്കിടക്കുകയുമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഇടപെടലിനെത്തുടർന്ന് കഴിഞ്ഞവർഷം 28 സയന്റിഫിക് ഓഫിസർമാർക്ക് നിയമനം നൽകിയിരുന്നു. 12 പേരെക്കൂടി നിയമിക്കാനുള്ള ഫയൽ ധനവകുപ്പ് പരിഗണനയിലാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് കോടതി നിർദേശം. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതടക്കം വിഷയങ്ങളാണ് കോടതി പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.