കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ 80 ശതമാനം ഇന്ത്യക്കാർ യു.കെ വിട്ടെന്ന് റിപ്പോർട്ട്

യു.കെയിൽ കുടിയേറ്റ സമൂഹത്തിന്‍റെ വലിയൊരു ശതമാനം വരുന്ന ഇന്ത്യൻ വിദ്യാർഥികളും തൊഴിലാളികളും ഈ വർഷം രാജ്യം ഉപേക്ഷിച്ചെന്ന് നാഷനൽ സ്റ്റാറ്റിക്സ് ഓഫിസ് റിപ്പോർട്ട്. 2025 ജൂണോടെ 204,000 ആയി കുടിയേറ്റം കുറഞ്ഞു. 2023നെ അപേക്ഷിച്ച് 80 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

കോവിഡിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. പഠന വിസയിലുള്ള 45,000 ഇന്ത്യക്കാരും വർക്ക് വിസയിലുള്ള 22,000 ഇന്ത്യക്കാരും ഇക്കാലയളവിൽ യു.കെയിൽ നിന്ന് തിരികെ പോയെന്നാണ് റിപ്പോർട്ട് പറയുന്നത്. കൂടാതെ മറ്റ് കാറ്റഗറി വിസയിലുള്ള 7000  ഇന്ത്യക്കാരും യു.കെ വിട്ടെന്ന് റിപ്പോർട്ട് പറയുന്നു. ആകെ 74,000 ഇന്ത്യക്കാരാണ് യു.കെ വിട്ടത്.

യു.കെ വിട്ട യൂറോപ്പിതര വംശജരിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്കാണ്. രണ്ടാം സ്ഥാനം ചൈനാ വംശജർക്കും. ഇത്രയും കുടിയേറ്റക്കാർ രാജ്യം വിടുന്ന അതേസമയം തന്നെ 90,000 പഠന വിസയും 46,000 വർക്ക് വിസയും ഇന്ത്യൻ വംശജർ നേടി എന്നുള്ളതും ശ്രദ്ധേയമാണ്.

പഠന വിസയിലെത്തി ദീർഘകാലം രാജ്യത്ത് തങ്ങുന്നവരുടെ എണ്ണം വർധിച്ചത് യു.കെ വിടുന്നവരുടെ എണ്ണം വർധിക്കാൻ കാരണമായെന്ന് ഒ.എൻ.എസ് റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര വിദ‍്യാർഥികളെയും എൻട്രി ലെവൽ തൊഴിലാളികളെയും ബാധിക്കുന്ന കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്തിയതും ഇടിവ് വരാൻ കാരണമായി.

യു.കെയിൽ ഉന്നത പഠനം നടത്താനാഗ്രഹിക്കുന്നവരെ കർക്കശമാക്കുന്ന കുടിയേറ്റ നയങ്ങൾ പ്രതിസന്ധിയിലാക്കുന്നുണ്ട്. സ്റ്റഡി വിസയിലെത്തി പഠനം പൂർത്തിയാക്കിയവർക്ക് പോസ്റ്റ് സ്റ്റഡി വിസ നൽകുന്നതും സ്റ്റേ ബാക്ക് വിസ നൽകുന്ന തീരുമാനവും യു.കെ ഗവൺമെന്‍റ് പുനഃപരിശോധിക്കുന്നുണ്ട്. അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും 2025-26 ഓടെ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർക്കശമാകുമെന്നാണ് ലഭിക്കുന്ന സൂചന.

Tags:    
News Summary - 80 percent of Indians left the UK after immigration rules were tightened, report says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.