നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ; എം.എസ്‍സി (ഇന്റർ ഡിസിപ്ലിനറി) പ്രോഗ്രാം

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ജയ്പൂർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 2026-27 വർഷ ആറ് എം.എസ്‍സി ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി 2 വർഷം.

  1. എം.എസ്‍സി- ആയുർവേദ ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ -സീറ്റുകൾ 5, യോഗ്യത- ആയുഷ് ബിരുദം (ബി.എ.എം.എസ്/ ബി.എച്ച്.എം.എസ്/ ബി.യു.എം.എസ്/ ബി.എൻ.വൈ.എസ്)/ എം.ബി.ബി.എസ് /ബി.എസ്‍സി/ എം.എസ്‍സി (ഡയറ്റിറ്റിക്സ്) /ബി.എസ്‍.സു ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ.
  2. എം.എസ്‍സി- ആയുർവേദ മാനുസ്ക്രിപ്ടോളജി -5, യോഗ്യത -ബി.എ.എം.എസ്/ ബി.എച്ച്.എം.എസ്/ ബി.യു.എം.എസ്/ ബി.എൻ.വൈ.എസ്/ എം.ബി.ബി.എസ് /എം.എ സംസ്കൃതം.
  3. എം.എസ്‍സി- ആയുർ​ യോഗ പ്രിവന്റീവ് കാർഡിയോളജി -5, യോഗ്യത- ആയുഷ് ബിരുദം/ എം.ബി.ബി.എസ് (ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം).
  4. എം.എസ്‍സി- മർമളോജി ആൻഡ് സ്​പോർട്സ് മെഡിസിൻ -5, യോഗ്യത- ആയുഷ് ബിരുദം/ എം.ബി.ബി.എസ്/ ബി.എസ്‍സി സ്​പോർട്സ് മെഡിസിൻ/ ബി.പി.ടി.
  5. എം.എസ്‍സി -സൗന്ദര്യ ആയുർവേദ -5, യോഗ്യത- ആയുഷ് ബിരുദം/ എം.ബി.ബി.എസ്/ ബി.എസ്‍സി സ്കിൻ കെയർ ആൻഡ് എയ്സ്തെറ്റിക് മെഡിസിൻ.
  6. എം.എസ്‍സി- വൃക്ഷായുർവേദ -5, യോഗ്യത - ബി.എ.എം.എസ്/ ബി.എസ്‍സി അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഫോറസ്ട്രി (50 ശതമാനം മാർക്കിൽ കുറയരുത്). ഓരോ പ്രോഗ്രാമിനും അപേക്ഷാ ഫീസ് -500 രൂപ വീതം. എസ്.സി/ എസ്.ടി/ ഇ. ഡബ്യു.എസ് വിഭാഗങ്ങൾക്ക് 300 രൂപ മതി. നിർദേശാനുസരണം ഓൺലൈനിൽ സെപ്റ്റംബർ 23നകം അപേക്ഷിക്കാം.
  7. കോഴ്സ് ഫീസ്: ആദ്യവർഷം 37,650 രൂപ (ഇതിൽ 8000 രൂപ തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റാണ്), രണ്ടാംവർഷം 26650 രൂപ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.

വിശദ വിവരങ്ങൾക്ക്: www.nia.nic.in.

Tags:    
News Summary - At the National Institute of Ayurveda: M.Sc. (Interdisciplinary) Programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.