Life Insurance Corporation of India
Posted On
date_range Updated On
date_range എൽ.ഐ.സിയിൽ അസി. എൻജിനീയർ, അസി. അഡ്മിൻ ഓഫിസർ
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
- അസിസ്റ്റന്റ് എൻജിനീയർ: സിവിൽ, ഒഴിവുകൾ-50, ഇലക്ട്രിക്കൽ- 31.
യോഗ്യത: ബി.ഇ/ബി.ടെക് (സിവിൽ/ഇലക്ട്രിക്കൽ), ബഹുനില കെട്ടിട നിർമാണ പ്രോജക്ടുകളിൽ പ്ലാനിങ്, എക്സിക്യൂഷൻ ജോലികളിൽ മൂന്നുവർഷം പരിചയം. പ്രായം 21-30.
- അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ (സ്പെഷലിസ്റ്റ്): ഒഴിവുകൾ- 410.
ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകൾ
- ചാർട്ടേർഡ് അക്കൗണ്ടന്റ് (സി.എ)-30 യോഗ്യത: ബിരുദവും ‘സി.എ’ അസോസിയേറ്റ് മെംബർഷിപ്പും, പ്രായപരിധി 21-32 വയസ്സ്.
- കമ്പനി സെക്രട്ടറി-10, യോഗ്യത: ബിരുദവും ‘സി.എസ്’ ക്വാളിഫൈഡ് മെംബർഷിപ്പും. പ്രായം 21-30.
- ആക്ച്യൂറിയൽ -30, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആക്ച്വറീസ് ഓഫ് ഇന്ത്യ ഫാക്കൽറ്റി ഓഫ് ആക്ച്വറീസ് യു.കെ നടത്തുന്ന പരീക്ഷയിൽ ചുരുങ്ങിയത് ആറ് പേപ്പറുകൾ പാസാവുകയും വേണം. പ്രായം 21-30.
- ഇൻഷുറൻസ് സ്പെഷലിസ്റ്റ്- 310, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും ലൈഫ് ഇൻഷുറൻസിൽ പ്രഫഷനൽ (ഫെലോഷിപ്) യോഗ്യതയും അഞ്ചുവർഷത്തിൽ കുറയാതെ ലൈഫ് ഇൻഷുറൻസ് കമ്പനിയിലുള്ള പ്രവൃത്തിപരിചയവും. പ്രായം 21-30.
- ലീഗൽ- 30, യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ നിയമബിരുദവും അഭിഭാഷകർ/ലോ ഓഫിസർ ആയി രണ്ടുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവും. പ്രായം 21-32. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.licindia.in/careersൽ ലഭിക്കും.
അപേക്ഷ ഫീസ് -700 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 85 രൂപ. ജി.എസ്.ടിയും ട്രാൻസാക്ഷൻ ചാർജ് കൂടി നൽകേണ്ടതുണ്ട്. ഓൺലൈനിൽ സെപ്റ്റംബർ എട്ടുവരെ അപേക്ഷിക്കാം. 88,635-1,69,025 രൂപ ശമ്പളനിരക്കിലാണ് നിയമനം. പ്രതിമാസം ഏകദേശം 1,26,000 രൂപ ശമ്പളം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.