Posted On
date_range Updated On
date_range ആർമി റിക്രൂട്ട്മെൻറ് റാലി സെപ്റ്റംബർ 17 മുതൽ 28 വരെ നടക്കും
തൃശൂർ: പ്രളയ ദുരിതത്തെ തുടർന്ന് തൃശൂരിൽ നടക്കാനിരുന്ന ആർമി റിക്രൂട്ട്മെൻറ് റാലി സെപ്റ്റംബർ 17 മുതൽ 28 തീയത ികളിലേക്ക് മാറ്റി വെച്ചതായി അറിയിപ്പ്. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 8 വരെ നടത്താനിരുന്ന റിക്രൂട്ട്മെന്റ് റാലിയാണ് നീട്ടിവെച്ചത്.
പ്രധാനമായും വടക്കൻ ജില്ലകളിൽ നിന്നാണ് ആർമി റിക്രൂട്ട്മെൻറ്റ് റാലിക്കുള്ള ഉദ്യോഗാർത്ഥികൾ പങ്കെടുക്കുന്നത്. ആ പ്രദേശങ്ങളിൽ കഴിഞ്ഞ പ്രളയത്തിൽ ഒരുപാട് നാശ നഷ്ടങ്ങൾ സംഭവിക്കുകയും ഉദ്യോഗാർത്ഥികൾക്ക് എത്തിച്ചേരാനും തയാറെടുപ്പുകൾ നടത്താൻ കഴിയാതിരുന്നതിനാലുമാണ് റിക്രൂട്ട്മെൻറ് റാലി സെപ്റ്റംബർ 17 ലേക്ക് മാറ്റി വെച്ചത്. തൃശൂർ മണ്ണുത്തി വെറ്റിനറി കോളേജിൽ വെച്ചാണ് റാലി നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.