കണ്ണൂർ: കണ്ണൂർ ആസ്ഥാനമായ 122ാം ഇൻഫൻട്രി ബറ്റാലിയൻ പ്രാദേശിക സേനയിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്നു. 18നും 42നും ഇടയിൽ പ്രായമുള്ളവർക്കായി ഡിസംബർ 11, 12 തീയതികളിലാണ് തെരഞ്ഞെടുപ്പ്.
11ന് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനക്കാർക്കും 12ന് മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നാഗർഹവേലി, ഗോവ, ദാമൻ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയയിടങ്ങളിൽനിന്നുള്ളവർക്കും കണ്ണൂർ കോട്ട മൈതാനിയിൽ കായികക്ഷമത പരീക്ഷ നടക്കും. തുടർന്ന് ഡിസംബർ 13, 14 തീയതികളിൽ മെഡിക്കൽ പരിശോധന ഡോക്യുമെേൻറഷൻ, േട്രഡ് ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയും നടത്തും.
ജനറൽ ഡ്യൂട്ടി: 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായിരിക്കണം. എല്ലാ വിഷയങ്ങൾക്കും 33 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം. ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും സംസ്ഥാന കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന.
ഷെഫ് കമ്യൂണിറ്റി, എക്യുപ്മെൻറ് റിപ്പയർ, ആർട്ടിസാൻ വുഡ് വർക്കർ: -എസ്.എസ്.എൽ.സി പാസ്, േട്രഡ് വർക്കിൽ പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം. ശാരീരിക യോഗ്യതകൾ -ഉയരം 160 സെ.മീ, നെഞ്ചളവ് 77-82 സെ.മി, തൂക്കം(കുറഞ്ഞത്) 50 കി.ഗ്രാം.
താൽപര്യമുള്ളവർ ആറു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് ൈസ് ഫോട്ടോ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് തഹസിൽദാർ സാക്ഷ്യപ്പെടുത്തിയത്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഒറിജിനലും കോപ്പിയുമായി ഹാജരാകണം. വിവരങ്ങൾക്ക് 0497 2707469 എന്ന നമ്പറിൽ രണ്ടു മണി മുതൽ മൂന്നു വരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.