ഷിപ്പിങ് കോർപറേഷനിൽ എൻജിൻ റൂം പെറ്റി ഒാഫിസർ, ട്രെയ്നി എൻജിൻ റൂം പെറ്റി ഒാഫിസർ എന്നീ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവാണുള്ളത്. ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ കപ്പലുകളിലേക്കാണ് നിയമനം.
യോഗ്യത: അംഗീകൃത പോളിടെക്നിക്കിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിേപ്ലാമ അല്ലെങ്കിൽ ഫിറ്റർ, ഡീസൽ/മോേട്ടാർ മെക്കാനിക്, മെഷിനിസ്റ്റ്, വെൽഡർ ട്രേഡുകളിലൊന്നിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റോ സർക്കാർ അംഗീകൃത ഷിപ്യാർഡിൽനിന്ന് ഫിറ്റർ, ഡീസൽ/മോേട്ടാർ മെക്കാനിക്, മെഷിനിസ്റ്റ് േട്രഡുകളിലൊന്നിൽ ട്രേഡ് അപ്രൻറിസ് സർട്ടിഫിക്കറ്റോ നേടിയവർക്ക് അപേക്ഷിക്കാം.
നവംബർ 30ന് രാവിലെ 10.30ന് മുംബൈയിലെ ഷിപ്പിങ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ ഒാഫിസിലാണ്(ഷിപ്പിങ് ഹൗസ്) വാക്- ഇൻ ഇൻറർവ്യൂ. വിവരങ്ങൾക്ക് +91-22-22843608 ൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.