തിരുവനന്തപുരം: ഫെബ്രുവരി അഞ്ചുമുതൽ ആഗസ്റ്റ് മൂന്നുവരെയുള്ള കാലയളവിൽ റദ്ദാക്കാൻ സാധ്യതയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ആഗസ്റ്റ് നാലുവരെ നീട്ടാൻ പി.എസ്.സി തീരുമാനിച്ചു. ഇതോടെ ഒരുദിവസം മുതൽ ആറുമാസം വരെ റാങ്ക് പട്ടികകൾക്ക് അധിക കാലാവധി ലഭിക്കും.
493 റാങ്ക് ലിസ്റ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി മൂന്നുമുതൽ ആഗസ്റ്റ് രണ്ടുവരെയുള്ള റാങ്ക് പട്ടികകളുടെ കാലാവധി ദീർഘിപ്പിക്കാനാണ് മന്ത്രിസഭായോഗം പി.എസ്.സിക്ക് ശിപാർശ നൽകിയെങ്കിലും പി.എസ്.സി യോഗം ചേർന്നത് അഞ്ചിനായതിനാൽ അന്നുമുതലുള്ള റാങ്ക് പട്ടികകൾക്ക് മാത്രമേ കാലാവധി നീട്ടിനൽകാനാകൂ.
റദ്ദായ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകാൻ പി.എസ്.സിക്ക് അധികാരമില്ല. അതിനാൽ മന്ത്രിസഭായോഗത്തിെൻറ തീരുമാനത്തിൽ കമീഷൻ ഭേദഗതി വരുത്തിയാണ് കേരള പബ്ലിക് സർവിസ് കമീഷൻ റൂൾസ് ഓഫ് െപ്രാസീജയറിലെ ചട്ടം 13െൻറ അഞ്ചാം െപ്രാവിസോ പ്രകാരം റാങ്ക് പട്ടികകൾ നീട്ടാൻ പി.എസ്.സി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.