ഛത്തിസ്ഗഢിലെ റായ്പുർ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് സ്റ്റാഫ് നഴ്സ് ഗ്രേഡ് I (നഴ്സിങ് സിസ്റ്റേഴ്സ്), സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. സ്റ്റാഫ് നഴ്സ് ഗ്രേഡ് I (നഴ്സിങ് സിസ്റ്റേഴ്സ്): 75 ഒഴിവുകളാണുള്ളത്. (ജനറൽ -39, ഒ.ബി.സി -20, എസ്.സി -11, എസ്.ടി -അഞ്ച്). യോഗ്യത: അംഗീകൃത സ്ഥാപനങ്ങളിൽനിന്നോ സർവകലാശാലകളിൽനിന്നോ നേടിയ ബി.എസ്സി നഴ്സിങ് (നാലുവർഷ കോഴ്സ്) അല്ലെങ്കിൽ ബി.എസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്) പോലെയുള്ള ബി.എസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ തത്തുല്യം. (രണ്ടു വർഷ കോഴ്സ്). ഇന്ത്യൻ നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. കുറഞ്ഞത് 100 ബെഡെങ്കിലുമുള്ള ആശുപത്രി/ ആരോഗ്യസ്ഥാപനത്തിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. പ്രായം 21നും 35നും ഇടയിൽ. ശമ്പളസ്കെയിൽ: 9,300 -34,800, ഗ്രേഡ് പേ 4,800.
2. സ്റ്റാഫ് നഴ്സ് ഗ്രേഡ് II (സിസ്റ്റർ ഗ്രേഡ് II): 400 ഒഴിവുകളാണുള്ളത്. (ജനറൽ: 205, ഒ.ബി.സി: 106, എസ്.സി: 60, എസ്.ടി: 29). യോഗ്യത: അംഗീകൃത സ്ഥാപനത്തിൽനിന്നോ സർവകലാശാലയിൽനിന്നോ നേടിയ ബി.എസ്സി നഴ്സിങ് (നാലു വർഷ കോഴ്സ്) അല്ലെങ്കിൽ ബി.എസ്സി നഴ്സിങ് (പോസ്റ്റ് ബേസിക്) പോലെയുള്ള ബി.എസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ തത്തുല്യം. (രണ്ടു വർഷ കോഴ്സ്). ഇന്ത്യൻ നഴ്സിങ് കൗൺസിലിലോ സംസ്ഥാന നഴ്സിങ് കൗൺസിലിലോ രജിസ്റ്റർ ചെയ്തിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്. പ്രായം 21നും 30നും ഇടയിൽ. ശമ്പള സ്െകയിൽ: 9,300 -34,800 ഗ്രേഡ് പേ 4,600. പ്രായവും യോഗ്യതയും കണക്കാക്കുന്നത് ജൂലൈ 31 അടിസ്ഥാനമാക്കിയാണ്. രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷ സമർപ്പിക്കുകയും ഫീസടക്കുകയും വേണം.
അപേക്ഷ: www.aiimsraipur.edu.inലൂടെ ഒാൺലൈനായി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാനതീയതി ജൂലൈ 31. 1000 രൂപയാണ് അപേക്ഷഫീസ്. ഒാൺലൈനായാണ് ഫീസടക്കേണ്ടത്. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികെവല്ലുവിളികൾ നേരിടുന്നവർക്കും ഫീസില്ല. വിവരങ്ങൾക്ക് www.aiimsraipur.edu.inൽ Vacancies കാണുക. സംശയങ്ങൾക്ക് recruitment@aiimsraipur.edu.inലും ബന്ധപ്പെടാം. അപേക്ഷ പൂരിപ്പിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്ക് helpdesk.aiimsraipur@gmail.comലേക്ക് മെയിൽ അയക്കുകയോ 07554031427, 7000669535 നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.