ബോർഡർ റോഡ്​സ്​ ഓർഗനൈസേഷനിൽ 354 ഒഴിവുകൾ

ബോർഡർ റോഡ്​സ്​ ഓർഗ​നൈസേഷൻ ജനറൽ റിസർവ്​ എൻജിനീയർ ഫോഴ്​സിലേക്ക്​ വിവിധ തസ്​തികകളിൽ നിയമനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു. 354 ഒഴിവുകളുണ്ട്​. തസ്​തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ. (പരസ്യനമ്പർ 02/2021).

മൾട്ടി സ്​കിൽഡ്​ വർക്കർ പെയിൻറർ, ഒഴിവുകൾ 33, യോഗ്യത: എസ്​.എസ്​.എൽ.സി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പെയിൻറർ ട്രേഡിൽ ഐ.ടി.ഐ (NCVT/SCVT) സർട്ടിഫിക്കറ്റ്​ വേണം. ശമ്പളനിരക്ക്​ 18,000-56,900 രൂപ.

മൾട്ടി സ്​കിൽഡ്​ വർക്കർ മെസ്​ വെയിറ്റർ, ഒഴിവുകൾ 12, യോഗ്യത: എസ്​.എസ്​.എൽ.സി/തത്തുല്യം. ശമ്പളനിരക്ക്​ 18,000-56,900 രൂപ.

വെഹിക്കിൾ ​മെക്കാനിക്​, ഒഴിവുകൾ 293, യോഗ്യത: എസ്​.എസ്​.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. മെക്കാനിക്​ മോ​ട്ടോർ വെഹിക്കിൾ/ഡീസൽ/ഹീറ്റ്​ എൻജിൻ സർട്ടിഫിക്കറ്റുണ്ടായിരിക്കണം. മെക്കാനിക്​ ഇ​േൻറണൽ കമ്പസ്​റ്റൺ എൻജിൻ/ട്രാക്​ടർ ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം. ആർമി ഡിഫൻസ്​ ട്രേഡ്​ സർട്ടിഫിക്കറ്റ്​/തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. ശമ്പളനിരക്ക്​ 19,900-63,200 രൂപ.

ഡ്രൈവർ മെക്കാനിക്കൽ ട്രാൻസ്​പോർട്ട്​ (ഒ.ജി), ഒഴിവുകൾ 16, യോഗ്യത: എസ്​.എസ്​.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഹെവി മോ​ട്ടോർ വെഹിക്കിൾ ഡ്രൈവിങ്​ ലൈസൻസ്​ ഉണ്ടായിരിക്കണം. ശമ്പളനിരക്ക്​ 19,900-63,200 രൂപ.

അപേക്ഷകർക്ക്​ 157 സെ.മീറ്റർ ഉയരവും 75-80 സെ.മീറ്റർ നെഞ്ചളവും 50 കിലോഗ്രാം ഭാരവും ഉണ്ടാകണം.

പ്രായപരിധി 18-25/27​. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക്​ പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു​ ലഭിക്കും.

അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ വിജ്​ഞാപനവും www.bro.gov.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. നിർദിഷ്​ട ​ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ പരസ്യതീയതി മുതൽ 45 ദിവസത്തിനകം അക്​നോളഡ്​ജ്​മെൻറ്​ ഉൾപ്പെടെ രജിസ്​ട്രേഡ്​ തപാലിൽ The Commandant, GREF CENTRE, Dighi camp, pune-411015 എന്ന വിലാസത്തിൽ ലഭിക്കണം.

സെലക്​ഷൻ ടെസ്​റ്റ്​, കായികക്ഷമതാ പരീക്ഷ, പ്രാക്​ടിക്കൽ ടെസ്​റ്റ്​ എന്നിവ പുണെയിൽ നടത്തും.

Tags:    
News Summary - 354 vacancies in Border Roads Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.