ബംഗളൂരു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ടെക്നീഷ്യൻ അപ്രൻറിസ് തസ്തികയിൽ 310 ഒഴിവുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/മെക്കാനിക്കൽ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ഡിേപ്ലാമക്കാർക്ക് അപേക്ഷിക്കാം. 2015, 2016, 2017 വർഷങ്ങളിൽ ഡിേപ്ലാമ പാസായവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 18 വയസ്സാണ് കുറഞ്ഞ പ്രായം. ജനറൽ വിഭാഗക്കാർക്ക് 27 വയസ്സും ഒ.ബി.സി വിഭാഗക്കാർക്ക് 30 വയസ്സും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 32 വയസ്സുമാണ് ഉയർന്ന പ്രായം. ഒരു വർഷമാണ് പരിശീലനം. കന്നട അറിയാവുന്നവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 16 വരെ വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകാം.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പതു മുതൽ 3.30 വരെയും ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ 11.30 വരെയുമാണ് വാക്-ഇൻ ഇൻറർവ്യൂ. സ്ഥലം: ഭാരത് ഹെവി ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് ഡിവിഷൻ, മൈസൂരു റോഡ്, ബംഗളൂരു-560 026. യോഗ്യത സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക്:
www.bheledn.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.