Posted On
date_range Updated On
date_range സതീഷ് ധവാൻ സ്പേസ് സെന്ററിൽ 141 ഒഴിവുകൾ
ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ പരസ്യനമ്പർ SDSC SHAR/RMT/01/2025 പ്രകാരം താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ നവംബർ 14 വൈകീട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാം.
- സയന്റിസ്റ്റ് /എൻജിനീയർ, ഗ്രേഡ്-എസ്.സി, ശമ്പളം 56,100-1,77,500 രൂപ, ഒഴിവുകൾ: മെഷ്യൻ ഡിസൈനർ 1, ഇൻഡസ്ട്രിയൽ എൻജിനീയറിങ് 3, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 2, അറ്റ്മോസ്ഫെറിക് സയൻസ്/മെറ്റിയറോളജി 1, അനലിറ്റിക്കൽ കെമിസ്ട്രി 1, കെമിക്കൽ എൻജിനീയറിങ് 15 (തിരുവനന്തപുരം 3, വലിയമല 1 ഉൾപ്പെടെ).
- ടെക്നിക്കൽ അസിസ്റ്റന്റ്, ശമ്പളം 44,900-1,42,400 രൂപ. ഒഴിവുകൾ: കെമിക്കൽ എൻജിനീയറിങ് 4, മെക്കാനിക്കൽ 11, ഓട്ടോമൊബൈൽ 5, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 2, സിവിൽ 1, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ് 2, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 3.
- സയന്റിഫിക് അസിസ്റ്റന്റ്, ശമ്പളം 44,900-1,42,400 രൂപ. ഒഴിവുകൾ: കെമിസ്ട്രി 1, കമ്പ്യൂട്ടർ സയൻസ് 1, ഫൈൻ ആർട്സ് (ഫോട്ടോഗ്രാഫി/ വിഷ്വൽ ആർട്സ് (സിനിമാട്ടോഗ്രഫി) 1.
- ലൈബ്രറി അസിസ്റ്റന്റ്, ശമ്പളം 44,900-1,42,000 രൂപ. റേഡിയോഗ്രാഫർ 1.
- ടെക്നീഷ്യൻ-ബി ശമ്പളം 21,700-69,100 രൂപ. ഒഴിവുകൾ: കെമിക്കൽ 13, ഇലക്ട്രീഷ്യൻ 8, ഫിറ്റർ 21, സിവിൽ എൻജിനീയറിങ് അസിസ്റ്റന്റ് 4, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് -5, പമ്പ് ഓപറേറ്റർ-1, ഫോട്ടോഗ്രാഫി/ഡിജിറ്റൽ ഫോട്ടോഗ്രാഫി 1, ഇലക്ട്രോണിക് മെക്കാനിക് 12, ബോയിലർ അറ്റൻഡന്റ് 2, ഡീസൽ മെക്കാനിക് 1, ഇൻസ്ട്രുമെന്റ് മെക്കാനിക് 1; ഡ്രാഫ്റ്റ്സ്മാൻ-ബി-സിവിൽ 1,
- കുക്ക് 3, ശമ്പളം 19,900-63,200 രൂപ. ഫയർമാൻ 6, ലൈറ്റ് വെഹിക്ൾ ഡ്രൈവർ 3,
- നഴ്സ്-ബി-1, ശമ്പളം 44,900-142400 രൂപ;
- ഡ്രാഫ്റ്റ്സ്മാൻ സിവിൽ 1, ടെക്നീഷ്യൻ-കമ്പ്യൂട്ടർ സയൻസ് 1, ശമ്പളം 21,700-69,100 രൂപ.
യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ അടക്കമുള്ള സമഗ്ര വിവരങ്ങൾ www.shar.gov.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.