Posted On
date_range Updated On
date_range ഗുവാഹതി എയിംസിൽ 100 അധ്യാപക ഒഴിവ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഗുവാഹതിയിൽ വിവിധ വകുപ്പുകളിലായി 100 അധ്യാപക ഒഴിവുണ്ട്. നേരിട്ടുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അസിസ്റ്റന്റ് പ്രഫസർ (32), അസോസിയേറ്റ് പ്രഫസർ (22), അഡീഷനൽ പ്രഫസർ (18), പ്രഫസർ (28) എന്നിങ്ങനെയാണ് ഒഴിവുകൾ. ഓരോ സ്പെഷാലിറ്റിയിലെയും ലഭ്യമായ ഒഴിവുകൾ, യോഗ്യത മാനദണ്ഡങ്ങൾ, ശമ്പളം, സംവരണം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അടക്കമുള്ള വിവരങ്ങൾ https://aiimsguwahati.ac.inൽ.
ഗുവാഹതി എയിംസിന് കീഴിലെ നഴ്സിങ് കോളജിലും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രഫസർ കം പ്രിൻസിപ്പൽ 1, അസോസിയേറ്റ് പ്രഫസർ/റീഡർ 2, ലെക്ചറർ 3, ട്യൂട്ടർ/ക്ലിനിക്കൽ ഇൻസ്ട്രക്ടർ 17 എന്നിങ്ങനെയാണ് ഒഴിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.