ഡോ. ഷഹനാസിർ, ഡോ. ഷിൻസീർ
തൃശൂർ: ഇരട്ട സഹോദരിമാരുടെ ഡോക്ടറേറ്റ് നേട്ടം നാടിന് അഭിമാനമായി. തൃശൂർ അയ്യന്തോൾ സ്വദേശികളായ ഡോ. ഷഹനാസിറും ഡോ. ഷിൻസീറുമാണ് ഒരുമിച്ച് പഠിച്ച് ഒരേസമയം ഡോക്ടറേറ്റ് നേടിയത്. റിട്ട. ഡെപ്യൂട്ടി കലക്ടർ കുഞ്ഞുമുഹമ്മദിന്റെയും റിട്ട. അധ്യാപിക ചാന്ദ് ബീവിയുടെയും മക്കളാണിവർ.
പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലാണ് ഡോ. ഷഹനാസിറിന് ഡോക്ടറേറ്റ് ലഭിച്ചത്. ഹൈദരാബാദ് മദനപ്പള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസറാണ് ഇപ്പോൾ ഷഹനാസിർ.
ഡോ. ഷിൻസീറിന് പഞ്ചാബ് ലൗലി സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലാണ് ഡോക്ടറേറ്റ് നേട്ടം. ഷിൻസീർ ഇപ്പോൾ കാസർകോട് കുമ്പള വിദ്യാഭ്യാസ ഉപജില്ല ഓഫിസിൽ ക്ലാർക്കാണ്.
ഇരുവരും ഒരേ മാസത്തിലാണ് ഗവേഷണ ബിരുദം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഒരേ വർഷം തന്നെയാണ് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്. പിന്നീട് എം.ടെക് ബിരുദം നേടിയതും ഒരുമിച്ചു തന്നെ. ഒടുവിൽ പി.എച്ച്.ഡി ഗവേഷണത്തിനും ഒരേസമയം ചേർന്നു. ഡോക്ടറേറ്റ് നേട്ടം ലഭിച്ചതും ഒരേസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.