ഈ പാളയിൽ പന്തുമുരുളും

പാലക്കാട്: കവുങ്ങിൻപാള കൊണ്ട് തൊപ്പിയും തൊട്ടിയുമുണ്ടാക്കാം. എന്നാൽ ഫുട്ബാൾ ഉണ്ടാക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് വയനാട്ടുകാരി ലിയ ഫാത്തിമ. ഇക്കൊല്ലം പുതുതായി പ്രവൃത്തി പരിചയമേളയിൽ ഉൾപ്പെടുത്തിയ കവുങ്ങിൻ പാള കൊണ്ടുള്ള ഉൽപന്ന നിർമാണത്തിലാണ് ലിയ ഫാത്തിമയുടെ പാളപ്പന്ത് വേറിട്ട കാഴ്ചയായത്. ഷഡ്ഭുജാകൃതിയിൽ പാളക്കഷണങ്ങൾ വെട്ടിയെടുത്ത് പശ വെച്ചൊട്ടിച്ചാണ് പന്തുണ്ടാക്കിയത്.

തൊട്ടി, വിശറി, ചെരിപ്പ്, പൂക്കൾ, ഷേഡ്‌സ് എന്നിവയും ലിയ ഫാത്തിമയുടെ നിർമാണത്തിലുണ്ട്. കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ അധ്യാപിക ഫസീലയാണ് മാതാവ്. ഉമ്മയുടെ പ്രോത്സാഹനത്തിൽ സ്വന്തമായി പഠിച്ചാണ് ലിയ ഫാത്തിമ മത്സരത്തിനെത്തിയത്. ആദ്യവരവിൽ തന്നെ സംസ്ഥാന തലത്തിലെത്തിയ ലിയ ഫാത്തിമ വയനാട് ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ്.


Tags:    
News Summary - State school science fair 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.