Posted On
date_range Updated On
date_range സംവാദ് ഫെല്ലോഷിപ് ബിബിതക്ക്
തിരുവനന്തപുരം: ടാറ്റ ഫൗണ്ടേഷൻ നൽകുന്ന 'സംവാദ് ഫെലോഷിപ് 2020'ന് അർഹരായ രാജ്യത്തെ ആറുപേരിൽ വാഴച്ചാൽ കാടർ ആദിവാസി ഊരിൽ നിന്നുള്ള ബിബിത വാഴച്ചാലും.
രാജ്യത്തെ ആദിവാസി ഗോത്രമേഖലയിലെ ഗവേഷണ പ്രോജക്ടുകൾക്ക് നൽകുന്ന ഫെലോഷിപ്പാണ് സംവാദ്. കേരളത്തിൽനിന്ന് ഫെലോഷിപ്പിന് അർഹയായ ഏക വിദ്യാർഥിനിയുമാണ് ബിബിത.
എം.ജി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ബിബിത ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന കമ്മിറ്റിയംഗവും തൃശൂർ ജില്ല ജനറൽ സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.