കോഴിക്കോട്: കല്ലായിപ്പുഴയെപ്പറ്റി മലയാളി ആർക്കിടെക്ട് നടത്തിയ പഠനത്തിന് ദേശീയ അംഗീകാരം. കൗൺസിൽ ഓഫ് ആർക്കിടെക്ചർ ദേശീയ തലത്തിൽ സംഘടിപ്പിച്ച ''സി. ഒ.എ പി.ജി തീസിസ് അവാർഡ്‌സ് 2022'' സമ്മേളനത്തിലാണ് കക്കോടി എം.ഇ. എസ് കോളജ് ഓഫ് ആർക്കിടെക്ചർ അസിസ്റ്റൻറ് പ്രഫസറും താമരശ്ശേരി സ്വദേശിനിയുമായ ഹിന്ദ് റഷീദ് അവതരിപ്പിച്ച ഗവേഷണം മികച്ച പത്തു പ്രബന്ധങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത്.
ഹൈദരാബാദിലാണ് പരിപാടി നടന്നത്. ''റീ-ഇമാജിനിങ് കല്ലായി, സ്റ്റഡി ഓൺ സോ മിൽ ഇൻഡസ്ട്രിസ് ആൻഡ് ദി കല്ലായി റിവർ” എന്ന വിഷയത്തിലായിരുന്നു പ്രബന്ധം. കല്ലായിപ്പുഴയുടെയും മരവ്യവസായത്തിന്റെയും പഴയകാല പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള നൂതന നിർദേശങ്ങളാണ് പ്രബന്ധത്തിന്റെ ഉള്ളടക്കം. ആർ. യതിൻ പാണ്ഡ്യ, ആർ. പാർഥരാജൻ, ഡോ. കെ.എസ്. അനന്ദ കൃഷ്ണ തുടങ്ങിയവർ അടങ്ങിയ ജൂറി പാനലാണ് പ്രബന്ധങ്ങൾ വിലയിരുത്തിയത്.
കുറ്റിപ്പുറം എം.ഇ.എസ് ആർക്കിടെക്ചർ കോളജ് പി.ജി. സസ്‌റ്റൈനബിൾ ആർക്കിടെക്ചർ വിഭാഗം പൂർവ വിദ്യാർഥിനിയായ ഹിന്ദ് റഷീദ് കോഴിക്കോട് 'അഹം' ആർക്കിടെക്ചർ സ്റ്റുഡിയോയുടെ കോ ഫൗണ്ടർ കുടിയാണ്. ബി. ആർക്ക്, എം. ആർക്ക് എന്നിവ ഡിസ്റ്റിന്ദ്ഷനോടെയാണ് ഹിന്ദ് റഷീദ് പൂർത്തിയാക്കിയത്.
താമരശ്ശേരി കൂടത്തായി സ്വദേശി റഷീദ് അരച്ചോലയുടെയും സീനത്തിന്റെയും മകളും ആർക്കിടെക്റ്റ് അർഷദ് നാലകത്തിന്റെ ഭാര്യയുമാണ് ഹിന്ദ് റഷീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.